LiveTV

Live

UAE

2016ലെ എമിറേറ്റ്സ് വിമാനാപകടം; പൈലറ്റിന്റെ പിഴവെന്ന് സ്ഥിരീകരണം; അന്തിമ അന്വേഷണ റിപ്പോര്‍ട്ട് പുറത്തിറക്കി 

അപകടം പൈലറ്റിന്റെ പിഴവായിരുന്നു എന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നതാണ് അന്തിമ റിപ്പോര്‍ട്ട്.

2016ലെ എമിറേറ്റ്സ് വിമാനാപകടം; പൈലറ്റിന്റെ പിഴവെന്ന് സ്ഥിരീകരണം; അന്തിമ അന്വേഷണ റിപ്പോര്‍ട്ട് പുറത്തിറക്കി 

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം ദുബൈയില്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ യു എ ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. അപകടം പൈലറ്റിന്റെ പിഴവായിരുന്നു എന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നതാണ് അന്തിമ റിപ്പോര്‍ട്ട്.

2016 ആഗസ്റ്റ് മൂന്നിനാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ചത്. ജീവനക്കാരടക്കം 300 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ യാത്രക്കാരും ജീവനക്കാരും രക്ഷപ്പെട്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട യു എ ഇ അഗ്നിശമന സേനാംഗം ജാസം അല്‍ ബലൂഷി മരിച്ചു. പൈലറ്റുമാര്‍ വിമാനത്തിന്റെ എഞ്ചിന്‍സെറ്റിങ് പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് അന്തിമ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

പൈലറ്റ് പരിശീനത്തില്‍ ഇതുസംബന്ധിച്ച പരിശീലനം കൂടി ഉള്‍പ്പെടുത്തണെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തു. ലാന്‍ഡിങ് സമയത്തെ എഞ്ചിന്റെ കുതിപ്പ് ശേഷി ശ്രദ്ധിക്കാതെ, വിമാനം ഇറക്കാൻ ശ്രമിക്കുകയായിരുന്നു. ഇത്തരം സാഹചര്യം കൈകാര്യം ചെയ്യാന്‍ പൈലറ്റുമാര്‍ക്ക് പരിശീലനം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.