LiveTV

Live

UAE

അബൂദബിയിലെ ഇത്തിഹാദ് എയർവേസ് വിമാനങ്ങൾ വിൽക്കുന്നു  

അബൂദബിയിലെ ഇത്തിഹാദ് എയർവേസ് വിമാനങ്ങൾ വിൽക്കുന്നു  

അബൂദബിയിലെ ഇത്തിഹാദ് എയർവേസ് വിമാനങ്ങൾ വിൽക്കുന്നു. ശതകോടി ഡോളറിനാണ് 38 വിമാനങ്ങൾ വിൽക്കുന്നത്. കമ്പനിയുടെ വിമാനശേഖരം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഇത്തിഹാദ് അധികൃതര് അറിയിച്ചു.

അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനമായ കെ.കെ.ആർ, എവിയേഷൻ രംഗത്തെ ധനകാര്യ സ്ഥാപനമായ അൾടാവ്എയർ എയർഫിനാൻസ് എന്നിവക്കാണ് 3.67 ശതകോടി ദിർഹത്തിന് വിമാനങ്ങൾ വിൽക്കുന്നത്. ഇത്തിഹാദ് ഇപ്പോൾ ഉപയോഗിക്കുന്ന ബോയിങ് 777-300 ERS, എയർബസ് A 330-300, A 300-200 എന്നീ വിമാനങ്ങളാണ് വിൽക്കുന്നത്. ഈവർഷം ശേഖരത്തിലെത്തുന്ന ബോയിങ് 777-300 ERS വിമാനങ്ങൾ കമ്പനിക്ക് തന്നെ പാട്ടത്തിന് നൽക്കുന്ന സംവിധാനമുണ്ടാക്കും. അടുത്തവർഷം എത്തുന്ന A 330 വിമാനങ്ങൾ അന്താരാഷ്ട്ര സ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകും. ഇവ യാത്രാവിമാനമായോ, ചരക്ക് വിമാനമായോ ഉപയോഗിക്കാൻ കഴിയുന്ന വിധമാകും പാട്ടത്തിന് കൈമാറുക. ഇത്തിഹാദിന്റെ കൈവശമുള്ള വിമാനങ്ങൾ കൂടുതൽ ഇന്ധനക്ഷമതയുള്ളതും, ആധുനിക സാങ്കേതിക സൗകര്യമുള്ളതുമാക്കാൻ ലക്ഷ്യമിട്ടാണ് വിൽപനയെന്ന് ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് സി.ഇ.ഒ ടോണി ഡോഗ്ലാസ് പറഞ്ഞു.