LiveTV

Live

UAE

ചൈനയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കാന്‍ യു.എ.ഇ തീരുമാനിച്ചു

കൊറോണ നിയന്ത്രണ വിധേയമാക്കാൻ ചൈന നടത്തി വരുന്ന നീക്കങ്ങളിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് യു.എ.ഇ

ചൈനയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കാന്‍ യു.എ.ഇ തീരുമാനിച്ചു

ചൈനയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കാൻ യു.എ.ഇ തീരുമാനിച്ചു. കൊറോണ വൈറസ് ബാധ തുടരുന്ന സാഹചര്യത്തിലാണ് നടപടി. വിമാനത്താവളത്തിലെ പരിശോധനാ നടപടികൾ തുടരും. ഫെബ്രുവരി അഞ്ചു മുതലാണ് ചൈന വിമാന സർവീസുകളുടെ വിലക്ക് പ്രാബല്യത്തിൽ വരിക.

ചൈനയിലെ വിവിധ നഗരങ്ങളിൽ രോഗബാധിതരുടെ എണ്ണം പെരുകിയ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലക്കാണ് നടപടി. എത്ര കാലത്തേക്കാണ് സർവീസ് നിർത്തി വെക്കുന്നതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കൊറോണ നിയന്ത്രണ വിധേയമാക്കാൻ ചൈന നടത്തി വരുന്ന നീക്കങ്ങളിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. അതേ സമയം ബിജിങ്ങിലേക്കുള്ള സർവീസുകൾ തുടരും. യാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ നിർദേശിച്ചു.

കൊറോണ സ്ഥിരീകരിച്ച 5 പേരുടെ നില ഭദ്രമാണ്. ഇവർ അതിവേഗം സുഖം പ്രാപിച്ചു വരികയാണ്. അഞ്ചു പേരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്. യു.എ.ഇയിൽ പുതിയ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രായം വ്യകതമാക്കി.