LiveTV

Live

UAE

ഷാര്‍ജയിലെ ഗള്‍ഫ് മാധ്യമം ‘കമോണ്‍ കേരള’ക്ക് പരിസമാപ്തി

ഷാര്‍ജയിലെ ഗള്‍ഫ് മാധ്യമം ‘കമോണ്‍ കേരള’ക്ക്  പരിസമാപ്തി

ഷാർജയിൽ മൂന്ന് ദിവസം നീണ്ടുനിന്ന ഗൾഫ് മാധ്യമം കമോൺ കേരള പ്രദർശനത്തിന് കൊടിയിറങ്ങി. ലക്ഷങ്ങളാണ് ഇത്തവണ മേളയിൽ പങ്കെടുക്കാനെത്തിയത്. ഈവർഷത്തെ ഇന്തോ- അറബ് വിമൻ എക്സലൻസ് പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു.

ഒരുകാലത്ത് മലയാളത്തിന്റെ സൂപ്പർനായികമാരായിരുന്ന അംബിക, ശാന്തികൃഷ്ണ, പൂർണിമ ഭാഗ്യരാജ് എന്നിവർ വേദിയിലെത്തി ഓർമകളും അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങളും പങ്കുവെക്കുന്ന സുവർണ നായികമാർ പരിപാടിയോടെയാണ് മൂന്ന് ദിവസം നീണ്ട കമോൺ കേരള വാണിജ്യ സാംസ്കാരിക പ്രദർശനത്തിന് തിരശ്ശീല വീണത്.

ഈവർഷം രണ്ടരലക്ഷത്തിലേറെ സന്ദർശകർ കമോൺ കേരള വേദിയിലെത്തി എന്നാണ് കണക്ക്. ബിസിനസ് കോൺക്ലേവ്, ബോസസ് ഡേ ഔട്ട്, ബിസിനസ് പ്രദർശനം എന്നിവക്കും പ്രതികരണം മികച്ചതായിരുന്നു.

അറബ് കവയിത്രി നുജൂം അൽഘാനം, സംരംഭകരായ നാദിയ അബ്ദുൽ അസീസ്, മലയാളി സംരംഭക വിദ്യാ വിനോദ് എന്നിവർക്ക് ഈവർഷത്തെ ഇന്തോ അറബ് വിമൻ എക്സലൻസ് പുരസ്കാരവും സമ്മാനിച്ചു.