LiveTV

Live

UAE

ഷാർജ തുറമുഖത്ത് കപ്പലിന് തീപിടിച്ച് ഇന്ത്യക്കാരനടക്കം രണ്ടുപേർ മരിച്ചു

മലയാളികളടക്കം ഒമ്പത് പേർക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ഇന്ത്യക്കാരടക്കം ഏഴു പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. 

ഷാർജ തുറമുഖത്ത് കപ്പലിന് തീപിടിച്ച് ഇന്ത്യക്കാരനടക്കം രണ്ടുപേർ മരിച്ചു

ഷാർജ തുറമുഖത്തു കപ്പലിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരനടക്കം രണ്ടുപേർ മരിച്ചു. ഷാർജ ഖാലിദ് പോർട്ടിന് സമീപം ഉപയോഗിക്കാതെ കിടന്ന കപ്പലിനാണ് തീപിടിച്ചത്.

മലയാളികളടക്കം ഒമ്പത് പേർക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ഇന്ത്യക്കാരടക്കം ഏഴു പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. തൃശൂർ സ്വദേശിയുടെ കപ്പൽ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽ പെട്ടത്. ആന്ധ്രാ സ്വദേശിയാണ് മരിച്ച ഇന്ത്യക്കാരൻ.