LiveTV

Live

UAE

ദുബൈ മെട്രോ റെഡ്ലൈനിൽ സമയമാറ്റം; ഉച്ചക്ക് 2 മുതൽ വെളുപ്പിന് 1 വരെ  

എക്സ്പോ നഗരിയിലേക്ക് മെട്രോ നീട്ടുന്ന റൂട്ട് 2020ന്‍റെ പരിശോധനകൾ നടത്തുന്നതിനാണ് സർവീസിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

ദുബൈ മെട്രോ റെഡ്ലൈനിൽ സമയമാറ്റം; ഉച്ചക്ക് 2 മുതൽ വെളുപ്പിന് 1 വരെ  

വെള്ളിയാഴ്ച(31-1-2019) മുതൽ അടുത്ത ഏഴ് വെള്ളിയാഴ്ചകളിൽ ദുബൈ മെട്രോയുടെ റെഡ് ലൈൻ സർവീസ് സമയത്തിൽ മാറ്റം ഉണ്ടാകും. ദുബൈ റോഡ്-ഗതാഗത അതോറിറ്റിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഉച്ചക്ക് രണ്ട് മുതൽ പുലർച്ച ഒന്ന് വരെയായിരിക്കും പുതുക്കിയ സർവീസ് സമയം. വെള്ളിയാഴ്ച(31-1-2019) മുതൽ മാർച്ച് 13 വരെയുള്ള വെള്ളിയാഴ്ചകളിലാണ് സമയമാറ്റം. ഈ ദിവസങ്ങളിൽ ബസ് ഉൾപ്പെടെയുള്ള മറ്റു മാർഗങ്ങളെ യാത്രക്കാർ ആശ്രയിക്കണമെന്ന് ആർ.ടി.എ റെയിൽ ഏജൻസി സി.ഇ.ഒ അബ്ദുൽ മൊഹ്സൻ ഇബ്രാഹീം യൂനുസ് അറിയിച്ചു.

എക്സ്പോ നഗരിയിലേക്ക് മെട്രോ നീട്ടുന്ന റൂട്ട് 2020ന്‍റെ പരിശോധനകൾ നടത്തുന്നതിനാണ് സർവീസിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇക്കാര്യം സൂചിപ്പിക്കാൻ മെട്രോ സ്റ്റേഷനുകളിൽ അനൗൺസ്മെന്‍റ്, പോസ്റ്റർ, നോട്ടീസ്, സ്ക്രീൻ മെസേജ് എന്നീ സംവിധാനങ്ങൾ ഏർപ്പെടുത്തും. ഇതിന് പുറമെ ആർ.ടി.എ വെബ്സൈറ്റ്, ആപ്, സമൂഹ മാധ്യമം എന്നിവയിലൂടെയും പ്രചാരണം നൽകുമെന്ന് യൂനുസ് അറിയിച്ചു.