LiveTV

Live

UAE

യു.എ.ഇയില്‍ കൊറോണ ബാധിതരുടെ നില മെച്ചപ്പെട്ടു; ഉടൻ ആശുപത്രി വിട്ടേക്കും 

യു.എ.ഇയിൽ കൊറോണ സ്ഥിരീകരിച്ച നാലംഗ കുടുംബം സുഖം പ്രാപിച്ചു വരുന്നു. അധികം വൈകാതെ ആശുപത്രിയിൽ നിന്ന് ഇവരെ ഡിസ്ചാർജ് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ

യു.എ.ഇയില്‍ കൊറോണ ബാധിതരുടെ നില മെച്ചപ്പെട്ടു; ഉടൻ ആശുപത്രി വിട്ടേക്കും 

യു.എ.ഇയിൽ കൊറോണ സ്ഥിരീകരിച്ച നാലംഗ കുടുംബം സുഖം പ്രാപിച്ചു വരുന്നു. അധികം വൈകാതെ ആശുപത്രിയിൽ നിന്ന് ഇവരെ ഡിസ്ചാർജ് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അതേസമയം പ്രതിരോധ മാസ്കുകൾക്ക് അന്യായ വില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകി.

വുഹാനിൽനിന്ന് യു.എ.ഇയിലെത്തിയ ചൈനീസ് കുടുംബത്തിലെ നാല് പേർക്കാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ നില മെച്ചപ്പെട്ടു വരികയാണെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കൂടുതൽ ആർക്കെങ്കിലും കൊറോണ ബാധിച്ചതായി റിപ്പോർട്ടില്ല. ആളുകളിൽ പരിഭ്രാന്തി പടർത്തുന്ന വ്യാജ പ്രചാരണങ്ങളെ കരുതിയിരിക്കണമെന്ന് ദുബൈ പൊലിസ് മുന്നറിയിപ്പ് നൽകി.

നിപയെ പോലെ അത്രമാത്രം അപകടകാരിയല്ല കൊറോണ വൈറസെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. പൊതുജന ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ പ്രവേശന കവാടങ്ങളിലെല്ലാം നേരത്തെ തന്നെ നിരീക്ഷണം തുടരും. ഏതു തരത്തിലുമുള്ള വൈറസുകളെയും കണ്ടെത്താനുള്ള സംവിധാനം സജ്ജമാക്കി 24 മണിക്കൂറും നിരീക്ഷണം നടത്തി വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരമുള്ള മുൻകരുതലുകളാണ് യുഎഇ സ്വീകരിച്ചിരിക്കുന്നത്.

പൊതു ആരോഗ്യമാർഗനിർദേശം പാലിക്കാൻ പൊതുജങ്ങളോടും മന്ത്രാലയം അഭ്യർഥിച്ചു. രോഗ പ്രതിരോധ ഭാഗമായി ദുബൈയിലും മറ്റും മാസ്കുകൾ ധരിച്ചാണ് പലരും പുറത്തിറങ്ങുന്നത്. ഈ സാഹചര്യം മുൻനിർത്തി മാസ്കുകൾക്ക് വില ഉയർത്താൻ കച്ചവടക്കാർ ശ്രമിക്കുന്നതായും പരാതിയുണ്ട്. ഇതേ തുടർന്നാണ് വ്യാപാരികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.