LiveTV

Live

UAE

ദുബൈ നഗരത്തിലെ പാര്‍ക്കിങ് മീറ്ററുകള്‍ സ്മാര്‍ട്ടാകുന്നു

പാര്‍ക്കിങ് മീറ്ററുകള്‍ എമിറേറ്റില്‍ മുഴുവന്‍ വ്യാപിപ്പിക്കാന്‍ ആര്‍.ടി.എ നടപടി ആരംഭിച്ചു

ദുബൈ നഗരത്തിലെ പാര്‍ക്കിങ് മീറ്ററുകള്‍ സ്മാര്‍ട്ടാകുന്നു

ദുബൈ നഗരത്തിലെ പാര്‍ക്കിങ് മീറ്ററുകള്‍ സ്മാര്‍ട്ടാകുന്നു. എമിറേറ്റിലെ മുഴുവന്‍ പാര്‍ക്കിങ് മീറ്ററുകളും ഇ-പാര്‍ക്കിങ് സൗകര്യമുള്ളതാക്കാന്‍ ദുബൈ ആര്‍.ടി.എ നടപടി ആരംഭിച്ചു.

ഇ പാര്‍ക്കിങ് സൗകര്യമുള്ള മീറ്ററുകളില്‍ പാര്‍ക്കിങ് ഫീസ് അടച്ചാല്‍ പഴയത് പോലെ രസീത് വാഹനത്തിന്റെ ഡാഷ്ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല. പാര്‍ക്കിങ് വിശദാംശങ്ങള്‍ ആര്‍.ടി.എയുടെ ഡാറ്റാബേസില്‍ ലഭ്യമായിട്ടുണ്ടാകും. ആവശ്യമെങ്കില്‍ മാത്രം രശീത് പ്രിന്റ് ചെയ്താല്‍ മതി. പരീക്ഷണാടിസ്ഥാനത്തില്‍ ദുബൈ നഗരത്തിന്റെ പലഭാഗങ്ങളിലും സ്ഥാപിച്ചിരുന്ന ഇത്തരം പാര്‍ക്കിങ് മീറ്ററുകള്‍ എമിറേറ്റില്‍ മുഴുവന്‍ വ്യാപിപ്പിക്കാന്‍ ആര്‍.ടി.എ നടപടി ആരംഭിച്ചു. 2022 നുള്ളില്‍ മുഴുവന്‍ പാര്‍ക്കിങ് മീറ്ററുകളും ഇ-പാര്‍ക്കിങ് സൗകര്യമുള്ളതാക്കും.

വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പറും, രജിസ്റ്റര്‍ ചെയ്ത എമിറേറ്റും രേഖപ്പെടുത്തി വേണം ഇത്തരം പാര്‍ക്കിങ് മീറ്ററുകളില്‍ ഫീസടക്കാന്‍. ഇത്തരം മീറ്ററുകള്‍ ആവശ്യമാണ് എന്ന നഗരവാസികളുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് തീരുമാനം. സ്മാര്‍ട്ട്സിറ്റി, കടലാസ് രഹിത ഭരണം എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.