LiveTV

Live

UAE

ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ മേളയായ കമോൺ കേരളക്ക് ഷാര്‍ജ ഒരുങ്ങുന്നു

ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധത്തിൽ കമോൺ കേരള മേള പുതിയ ചരിത്രം കുറിക്കുന്നു

ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ മേളയായ കമോൺ കേരളക്ക് ഷാര്‍ജ ഒരുങ്ങുന്നു

കമോൺ കേരള സാംസ്കാരിക വാണിജ്യവിനിമയ മേളയുടെ മൂന്നാം അധ്യായത്തിന് ഷാർജ ഒരുങ്ങുന്നു. ഈ മാസം 30, 31, ഫെബ്രുവരി ഒന്ന് തീയതികളിൽ ഷാർജ എക്സ്പോ സെന്‍ററിലാണ് മേള. ഗൾഫ് മേഖല ഇന്നുവരെ സാക്ഷ്യംവഹിക്കാത്തത്ര സവിശേഷതകളാൽ സമ്പന്നമായിരിക്കും കമോണ്‍ കേരളയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാധികാരത്തിലാണ് കമോൺ കേരള മൂന്നാം എഡിഷന്‍റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധത്തിൽ കമോൺ കേരള മേള പുതിയ ചരിത്രം കുറിച്ചതായി ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആന്‍റ് ഇൻഡസ്ട്രീസ് അസി.ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് മുഹമ്മദ് ഷത്താഫ്, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം നിർവഹിക്കും. ആസ്റ്റർ ഡി.എം ഹെൽത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ മുഖ്യപ്രഭാഷണം നടത്തും. വിജയകരമായ ആദ്യ രണ്ട് പതിപ്പുകളിലൂടെ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ മേളയായി മാറാൻ കമോൺ കേരളക്ക് സാധിച്ചു.