LiveTV

Live

UAE

എക്സ്പോ ട്വന്റി ട്വന്റിയില്‍ പങ്കെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് യു.‌എ.ഇ സൗജന്യമായി വിസ നല്‍കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍

അബൂദബിയില്‍ കേരള സോഷ്യല്‍ സെന്ററിന്റെ യുവജനോല്‍സവം ഉദ്ഘാടനം ചെയ്യവെയാണ് അബംസഡര്‍ ഇക്കാര്യം അറിയിച്ചത്

എക്സ്പോ ട്വന്റി ട്വന്റിയില്‍ പങ്കെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് യു.‌എ.ഇ സൗജന്യമായി വിസ നല്‍കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍

ദുബൈയില്‍ ആരംഭിക്കുന്ന എക്സ്പോ ട്വന്റി ട്വന്റിയില്‍ പങ്കെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് യു.‌എ.ഇ സൗജന്യമായി വിസ നല്‍കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. അബൂദബിയില്‍ കേരള സോഷ്യല്‍ സെന്ററിന്റെ യുവജനോല്‍സവം ഉദ്ഘാടനം ചെയ്യവെയാണ് അബംസഡര്‍ ഇക്കാര്യം അറിയിച്ചത്. ദുബൈയിൽ നടക്കുന്ന യു.എ.ഇ എക്സ്പോ 2020ൽ ഇന്ത്യയുടെ സജീവ സാന്നിധ്യമുണ്ടാകും. എക്സ്പോ 2020ൽ പങ്കെടുക്കാൻ വരുന്ന ഇന്ത്യക്കാർക്ക് വിസ സൗജന്യമായി നൽകാൻ യു.എ.ഇ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു.

യു.എ.ഇ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പൂര്‍ണസഹകരണമുണ്ടാകണമെന്നും അംബാസഡര്‍ പറഞ്ഞു. 17,18, 31 തിയതികളിലാണ് കേരള സോഷ്യല്‍ സെന്ററിന്റെ യുവജനോത്സവം അരങ്ങേറുന്നത്. കേരള സോഷ്യൽ സെന്ററിൽ അഞ്ചു വേദികളിലാണ് മത്സരങ്ങൾ. 250 ലധികം കുട്ടികളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി ബിജിത്കുമാർ സ്വാഗതവും ജോയിന്റ് സെക്രെട്ടറി നിർമൽ തോമസ് നന്ദിയും പറഞ്ഞു.