LiveTV

Live

UAE

യു.എ.ഇയില്‍ വീണ്ടും കനത്ത മഴ; നാളെ ഉച്ചവരെ യെല്ലോ അലര്‍ട്ട്

യു.എ.ഇയില്‍ വീണ്ടും  കനത്ത മഴ; നാളെ ഉച്ചവരെ യെല്ലോ അലര്‍ട്ട്

യു.എ.ഇയില്‍ വീണ്ടും മഴ കനത്തു. ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ തുടങ്ങിയ വടക്കന്‍ എമിറേറ്റുകളിലാണ് മഴ തുടങ്ങിയത്. ഇന്ന് രാത്രി മുതല്‍ നാളെ ഉച്ചവരെ വടക്കന്‍ എമിറേറ്റുകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് യു.എ.ഇയില്‍ വിണ്ടും മഴ തിമിര്‍ത്തു പെയ്യുന്നത്. ഇടിമുഴക്കത്തിന്റെ അകമ്പടിയോടെയാണ് വടക്കന്‍ എമിറേറ്റുകളില്‍ മഴ ആരംഭിച്ചത്. അജ്മാന്‍, ഷാര്‍ജയുടെ ദൈദ് മേഖല എന്നിവിടങ്ങളിലാണ് ഏറ്റവും ശക്തമായ മഴ തുടരുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ രാവിലെ പത്ത് വരെ യു.എ.ഇയുടെ മിക്ക പ്രദേശങ്ങളിലും മഴക്ക് സാധ്യതയുണ്ട്. എന്നാല്‍, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ എമിറേറ്റുകളില്‍ നാളെ രാവിലെ പത്ത് വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്ക് പുറമെ ഇടിമിന്നിലും, ശക്തമായ കാറ്റുമുണ്ടാകും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. തീരത്ത് കടല്‍ പ്രക്ഷ്ബുദ്ധമായിരിക്കും. വാഹനമോടിക്കുന്നവരും, കടല്‍തീരത്ത് പോകുന്നവരും ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.