LiveTV

Live

UAE

സുൽത്താൻ ഖാബൂസ്; അനുശോചനമറിയിച്ച് യു.എ.ഇയിൽ നിന്ന് കൂടുതൽ നേതാക്കൾ എത്തി

സുൽത്താൻ ഖാബൂസ്; അനുശോചനമറിയിച്ച് യു.എ.ഇയിൽ നിന്ന് കൂടുതൽ നേതാക്കൾ എത്തി

സുൽത്താൻ ഖാബൂസ് ബിൻ സഈദിൻെറ നിര്യാണത്തിൽ അനുശോചനമറിയിക്കാൻ യു.എ.ഇയിൽ നിന്ന് കൂടുതൽ നേതാക്കൾ. ഒമാൻെറ പ്രിയപ്പെട്ട നേതാവിൻെറ വിടവാങ്ങൽ തങ്ങളുെട കൂടി വലിയ നഷ്ടമാണെന്ന് യു.എ.ഇ നേതാക്കൾ അറിയിച്ചു. യു.എ.ഇ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ദു:ഖാചരണം ഇന്ന് അവസാനിച്ചു.

യു.എ.ഇ വെെസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും മസ്കത്തിലെത്തി അനുശോചനം അറിയിച്ചു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ കഴിഞ്ഞ ദിവസം ഒമാനിൽ എത്തിയിരുന്നു.

പുതിയ സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സഈദിനെ ശൈഖ് മുഹമ്മദ് കൊട്ടാരത്തിൽ സന്ദർശിച്ചു. സുൽത്താനേറ്റ് ഓഫ് ഒമാനിലെ ജനങ്ങളുടെയും സുൽത്താൻ ഖാബൂസിൻെറ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ശൈഖ് മുഹമ്മദ് അറിയിച്ചു.

അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന റാഷിദ് അൽ നുെഎമി, ഉമ്മുൽ ഖുവൈൻ ഭരണാധികാരി ശൈഖ് സഊദ് ബിൻ റാഷിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി എന്നിവരും ശൈഖ് മുഹമ്മദിനൊപ്പം അനുശോചനം അറിയിക്കാൻ എത്തിയിരുന്നു.

ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്, ഫെഡറൽ നാഷനൽ കൗൺസിൽ സ്പീക്കർ സഖർ ഗോബാഷ്, മറ്റു ശൈഖ്മാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുൾപ്പെെട്ട ഉന്നത തല സംഘമാണ് ശൈഖ് മുഹമ്മദിൻെറ നേതൃത്വത്തിൽ ഇന്നലെ ഒമാനിലെത്തി രാജ കുടുംബത്തിനും ജനങ്ങൾക്കും അനുശോചനം അറിയിച്ചത്.

ഷാർജ ഭരണാധികാരി ശെെഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസ്മിയും മസ്കത്തിലെത്തി അനുേശാചനം നേർന്നു. ദീർഘകാലം ഗൾഫ് മേഖലയുടെ സുരക്ഷക്കും പുരോഗതിക്കും വേണ്ടി കഠിനാധ്വാനം നടത്തിയ നേതാവ് കൂടിയാണ് സുൽത്താൻ ഖാബൂസെന്ന് നേതാക്കൾ അറിയിച്ചു. പുതിയ ഭരണാധികാരിക്ക് പൂർണ പിന്തുണ അറിയിച്ച യു.എ.ഇ നേതൃതം ഉഭയകക്ഷി ബന്ധം കൂടതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.