LiveTV

Live

UAE

റാസൽഖൈമയിൽ അഞ്ചു വയസുകാരി മലയാളി ബാലിക പനി ബാധിച്ചു മരിച്ചു

ഞായറാഴ്ച വൈകുന്നേരം പനിയെതുടർന്നു ശാം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു

റാസൽഖൈമയിൽ അഞ്ചു വയസുകാരി മലയാളി ബാലിക പനി ബാധിച്ചു മരിച്ചു

റാസൽഖൈമയിൽ അഞ്ചു വയസുകാരി മലയാളി ബാലിക പനി ബാധിച്ചു മരിച്ചു. റാക് സ്റ്റീവൻ റോക്കിൽ ജോലി ചെയ്യുന്ന തൃശൂർ അഞ്ചേരി തട്ടിൽ വല്ലച്ചിറക്കാരൻ വീട്ടിൽ ജോബിൻ ജോസഫിന്റെയും ജിനിയുടെയും മകൾ ദിയ റോസ് ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം പനിയെതുടർന്നു ശാം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു

പനി മൂർച്ഛിച്ചതിനെ തുടർന്ന് റാക് സഖർ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. റാക് ഇന്ത്യൻ പബ്ലിക് സ്കൂൾ കെ.ജി ടു വിദ്യാർഥിയാണ്. നാലര വയസുകാരൻ ജോൺ ജോബി സഹോദരനാണ്. ജിനി ജോബിനാണ് മാതാവ്. മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ട് പോകും.