യുഎഇയില്‍ നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
അവധി നല്കുന്ന കാര്യം സ്കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്ന് ദുബൈ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു

യുഎഇയില്‍ നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. വിമാന സര്‍വീസുകള്‍ താളം തെറ്റല്‍ തുടരുകയാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി നല്കുന്ന കാര്യം സ്കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്ന് ദുബൈ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.