LiveTV

Live

UAE

ദുബൈയിൽ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്നു വീണ് മരിച്ചു

ക്ലാസിക്‌ വിഷൻ ഗ്ലാസ്‌ & അലൂമിനിയം ഇൻസ്റ്റാളേഷൻ കമ്പനിയിൽ അലൂമിനിയം ഫിറ്ററായി ജോലി ചെയ്തുവരുകയായിരുന്ന സിറിലിന് ജോലിക്കിടെയാണ് അപകടം സംഭവിച്ചത്‌. 

ദുബൈയിൽ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്നു വീണ് മരിച്ചു

ദുബൈയിൽ മലയാളി യുവാവ് കെട്ടിടത്തിന് നിന്നു വീണ് മരിച്ചു. തിരുവനന്തപുരം കഴകൂട്ടം സ്വദേശി സിറിൽ മാർഷലാണ് (30) മരിച്ചത്. അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായ മാർഷൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീഴുകയായിരുന്നു. ദുബൈ അൽഖൂസിലായിരുന്നു അപകടം.

ക്ലാസിക്‌ വിഷൻ ഗ്ലാസ്‌ & അലൂമിനിയം ഇൻസ്റ്റാളേഷൻ കമ്പനിയിൽ അലൂമിനിയം ഫിറ്ററായി ജോലി ചെയ്തുവരുകയായിരുന്ന സിറിലിന് ജോലിക്കിടെയാണ് അപകടം സംഭവിച്ചത്‌. ഒന്നാം നിലയിൽ ചുമരിനോട്‌ ചേർത്തുവെച്ച വലിയ കോണി എടുത്തു മാറ്റുന്നതിനിടെ താഴേക്ക്‌ വീഴുകയായിരുന്നു. അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചു. നെപ്പോളിയൻ മാർഷൽ - തങ്കമ്മ എന്നിവരുടെ മകനാണ് സിറിൽ. ഭാര്യ: സൗമ്യ. നാലു വയസുള്ള ജ്യുവൽ എസ്‌ സിറിൽ മകളാണ്. നടപടിക്രമങ്ങൾക്ക് ‌ ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകുമെന്ന് സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.