LiveTV

Live

UAE

പൗരത്വ ഭേദഗതി നിയമം; ഇന്ത്യയിലേക്ക്‌ പോകുന്ന പൗരന്മാർ ജാഗ്രത പുലർത്തണമെന്ന് യു.എ.ഇ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍..

പൗരത്വ ഭേദഗതി നിയമം; ഇന്ത്യയിലേക്ക്‌ പോകുന്ന പൗരന്മാർ ജാഗ്രത പുലർത്തണമെന്ന് യു.എ.ഇ

ഇന്ത്യയിലേക്ക്‌ പോകുന്ന പൗരന്മാരോട് ജാഗ്രത പുലർത്തണമെന്ന് യു.എ.ഇയുടെ മുന്നറിയിപ്പ്. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന ഇടങ്ങളിൽ യാത്ര ചെയ്യരുതെന്നും നിർദേശം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് യാത്ര പോകുന്ന പൌരന്മാരോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് യു.എ.ഇ അധികൃതര്‍. പ്രക്ഷോഭം നടക്കുന്ന ഇടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും നിർദേശം നല്‍കിയിരിക്കുന്നു. സൌദി അറേബ്യ പൌരന്മാര്‍ക്ക് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പൌരത്വ നിയമ ഭേദഗതിക്കെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലും പ്രക്ഷോഭം തുടരുന്നു. അസമില്‍ സൈന്യത്തിന്‍റെ വെടിവെപ്പില്‍ പരിക്കേറ്റ ഒരാള്‍ കൂടി ഇന്ന് കൊല്ലപ്പെട്ടു. ഇതോടെ അസമില്‍ മരിച്ച പ്രക്ഷോഭകരുടെ എണ്ണം ആറായി.

ഹവ്റയിലേക്കും ഖരക്പൂരിലേക്കുമുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ജനജീവിതത്തെ സാരമായി ബാധിക്കുന്നതിനാല്‍ പലയിടത്തും കര്‍ഫ്യൂവിന് ഇളവ് നല്‍കിയിട്ടുണ്ട്. അതിനിടെ നിയമ ഭേദഗതിക്കെതിരെ ബിജെപി സഖ്യ കക്ഷി അസംഗണപരിഷത്ത് സുപ്രീംകോടതിയെ സമീപിച്ചു.