LiveTV

Live

UAE

ദുബൈ പൊലീസിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് ആവേശം പകര്‍ന്ന് ബോളിവുഡ് താരം റാണി മുഖര്‍ജി

ദുബൈ പൊലീസിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് ആവേശം പകര്‍ന്ന് ബോളിവുഡ് താരം റാണി മുഖര്‍ജി

ദുബൈ പൊലീസിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് ആവേശം പകര്‍ന്ന് ബോളിവുഡ് താരം റാണി മുഖര്‍ജി. മര്‍ദാനി 2 എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് റാണി മുഖര്‍ജി ദുബൈയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.

ദുബൈ പൊലീസിന്റെ ആഢംബര കാറിലാണ് റാണി മുഖര്‍ജി സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെത്തിയത്. വനിതാ പൊലീസ് ഓഫിസര്‍മാര്‍ ആവേശകരമായ വരവേല്‍പാണ് താരത്തിന് നല്‍കിയത്. റാണി മുഖര്‍ജി വനിതാ പൊലീസ് ഓഫിസറുടെ വേഷത്തിലെത്തുന്ന മര്‍ദാനി 2 വനിതാ പൊലീസ് സേനക്കായി ദുബൈ ദേര സിറ്റി സെന്ററില്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. താരം അവര്‍ക്കൊപ്പം സിനിമ ആസ്വദിക്കാനും ചേര്‍ന്നു. മര്‍ദാനി 3 നിര്‍മിക്കുമ്പോള്‍ ദുബൈയിലെ വനിതാ പൊലീസുകാരുടെ ആവേശകരമായ പ്രവര്‍ത്തനവും അതിന് ഇതിവൃത്തമായി മാറുമെന്നും റാണി മുഖര്‍ജി പറഞ്ഞു.