LiveTV

Live

UAE

യു.എ.ഇയില്‍ കനത്തമഴ; 154 അപകടങ്ങള്‍ 

മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കിന് മഴ കാരണമായി

യു.എ.ഇയില്‍ കനത്തമഴ; 154 അപകടങ്ങള്‍ 

യു.എ.ഇയില്‍ ഇന്നലെ രാത്രി മുതല്‍ പെയ്ത കനത്തമഴ ജനജീവിതത്തെ ബാധിച്ചു. ദുബൈക്കും ഷാര്‍ജക്കുമിടയില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കിന് മഴ കാരണമായി. ദുബൈയില്‍ പല റോഡുകളും ടണലും ഏറെ നേരം അടച്ചിടേണ്ടി വന്നു. ചൊവ്വാഴ്ച രാത്രി പെയ്ത മഴയിലെ വെള്ളകെട്ട് രാവിലെ ഓഫിസിലേക്ക് പുറപ്പട്ടവര്‍ക്ക് പ്രയാസമായി. ഷാര്‍ജക്കും ദുബൈക്കുമിടയിലെ മിക്ക റോഡുകളും ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടി. മണിക്കൂറുകള്‍ വൈകിയാണ് പലരും ലക്ഷ്യസ്ഥാനത്ത് എത്തിയത്. മോശം കാലാവസ്ഥ കണക്കിലെടുത്ത് ദുബൈ പല സ്കൂളുകളും നേരത്തേ അധ്യയനം അവസാനിപ്പിച്ച് കുട്ടികളെ വീട്ടിലേക്ക് തിരിച്ചയച്ചു.

യു.എ.ഇയില്‍ കനത്തമഴ; 154 അപകടങ്ങള്‍ 

ദുബൈയില്‍ മാത്രം പത്ത് മണിക്കൂറിനുള്ളില്‍ 154 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദുബൈ വിമാനത്താവളത്തിന് സമീപത്തെ മറാക്കിഷ് ടണല്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിടേണ്ടി വന്നു. മഴ വിമാനഗതാഗതത്തെ ബാധിച്ചേക്കുമെന്ന് അറിയിപ്പുണ്ടായിരുന്നുവെങ്കിലും ചില വിമാനങ്ങളെ മാത്രമാണ് ബാധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, വിമാനത്താളവത്തില്‍ സമയത്തിന് എത്താന്‍ കഴിയാതെ നിരവധി യാത്രക്കാര്‍ വലഞ്ഞു.