LiveTV

Live

UAE

ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

പത്താംക്ലാസ് വിദ്യാര്‍ഥിനി നന്ദിതയാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ താമസിക്കുന്ന ഫ്ലാറ്റിന്റെ പത്താംനിലയില്‍ നിന്ന് വീണു മരിച്ചത്. 

ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

ഷാര്‍ജ നബയില്‍ മലയാളി വിദ്യാര്‍ഥിനിയെ കെട്ടിടത്തില്‍നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജ ഔര്‍ ഓണ്‍ സ്‌കൂൾ പത്താംക്ലാസ് വിദ്യാര്‍ഥിനി നന്ദിതയാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ താമസിക്കുന്ന ഫ്ലാറ്റിന്റെ പത്താംനിലയില്‍ നിന്ന് വീണു മരിച്ചത്. വിവരമറിഞ്ഞയുടന്‍ ഷാര്‍ജ പൊലീസും പാരാമെഡിക്കല്‍ വിഭാഗവും സംഭവ സ്ഥലത്ത് എത്തി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഷാര്‍ജ ഇത്തിസലാത്തിൽ എന്‍ജിനീയറായ എറണാകുളം സ്വദേശി മുരളിയുടേയും നിഷയുടേയും മകളാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.