ശൂന്യതയില്‍ നിന്ന് ഗള്‍ഫ് നഗരങ്ങള്‍ കെട്ടിപ്പൊക്കിയ പ്രവാസലോകത്തെ കാരണവൻമാര്
പ്രവാസലോകത്തെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഓര്‍മകളുമായാണ് ആദ്യകാല പ്രവാസി സമൂഹത്തിന്റെ പ്രതിനിധികൾ അൽ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് ഒത്തുചേർന്നത്
യു.എ.ഇയുടെ ഇന്നലെകൾ പുതുതലമുറക്കു മുമ്പാകെ വിവരിച്ച് പ്രവാസലോകത്തെ കാരണവൻമാരുടെ സംഗമം. ഒന്നുമില്ലായ്മയിൽ നിന്ന് ഗൾഫ് നഗരങ്ങൾ കെട്ടിപ്പൊക്കിയ ആദ്യകാല പ്രവാസികളുടെ നിശ്ചയദാർഢ്യത്തിന്റെ കൂടി ഓർമ്മപ്പെടുത്തലായിരുന്നു അത്. യു.എ.ഇ ദേശീയദിനാഘോഷ ഭാഗമായി ദുബൈ കെ.എം.സി.സിയാണ് 'തലമുറകളുടെ സംഗമം' സംഘടിപ്പിച്ചത്.
പ്രവാസലോകത്തെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഓര്‍മകളുമായാണ് ആദ്യകാല പ്രവാസി സമൂഹത്തിന്റെ പ്രതിനിധികൾ അൽ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് ഒത്തുചേർന്നത്. ദുബൈ കെ.എം.സി.സിയുടെ 40ാം വാർഷികാഘോഷം കൂടി മുൻനിർത്തി പ്രവാസത്തിൽ 40 വർഷം പിന്നിട്ട എൺപതോളം പേരെ ചടങ്ങിൽ ആദരിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.
ഹാമിദ് കോയമ്മ തങ്ങൾ, ഡോ. പി.എ ഇബ്രാഹിം ഹാജി, എ.പി. ഷംസുദ്ദീൻ ബിൻ മൊഹിയുദ്ദീന്‍, പി.കെ. അന്‍വര്‍ നഹ, സാബിർ എസ്. ഗഫാർ, മുസ്തഫ വേങ്ങര, പി.കെ. ഇസ്മായിൽ, ഹംസ തൊട്ടി, ഒ.കെ. ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു. ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും പി.വി. ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.