LiveTV

Live

UAE

വാരാന്ത്യ അവധിക്കൊപ്പം ദേശീയദിനാഘോഷ പൊലിമയിലേക്കും യു.എ.ഇ നീങ്ങുന്നു

സർക്കാർ വക ഓഫീസുകളും വിദ്യാലയങ്ങളും മറ്റും കേന്ദ്രീകരിച്ച് ഇന്നും വിപുലമായ ദേശീയദിന പരിപാടികളാണ് നടന്നത്

വാരാന്ത്യ അവധിക്കൊപ്പം ദേശീയദിനാഘോഷ പൊലിമയിലേക്കും യു.എ.ഇ നീങ്ങുന്നു

വാരാന്ത്യ അവധിക്കൊപ്പം ദേശീയദിനാഘോഷ പൊലിമയിലേക്കും യു.എ.ഇ നീങ്ങുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുന്നത്. സർക്കാർ വക ഓഫീസുകളും വിദ്യാലയങ്ങളും മറ്റും കേന്ദ്രീകരിച്ച് ഇന്നും വിപുലമായ ദേശീയദിന പരിപാടികളാണ് നടന്നത്. വിവിധ പൊലീസ് സ്റ്റേഷനുകൾ, എമിഗ്രേഷൻ കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ എന്നിവയിൽ നടന്ന ആഘോഷ പരിപാടികളിൽ ആയിരങ്ങൾ ഭാഗഭാക്കായി.

രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിൽ നേതാക്കൾക്ക് പൂർണ പിന്തുണ അർപ്പിച്ചു കൊണ്ടായിരുന്നു പരിപാടികൾ. അജ്മാന്‍ പോലീസ് ഒരുക്കിയ ദേശീയ ദിന റാലിയിൽ നൂറുകണക്കിനാളുകൾ സംബന്ധിച്ചു. അജ്മാൻ കോര്‍ണീഷില്‍ നടന്ന റാലിയില്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ പങ്കെടുത്തു. അജ്മാന്‍ പോലീസ് മേധവി മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്ള അല്‍ നുഐമി നേതൃത്വം നല്‍കി. ആസാ ഗ്രൂപ്പ് ചെയര്‍മാന്‍ സാലിഹ് സി.പി.യുടെ നേതൃത്വത്തിലുള്ള ജീവനക്കാരും അജ്മാന്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തകരും റാലിയില്‍ അണി നിരന്നു. പോലീസ് ബാന്‍റ് സംഗത്തിന്റെ അകമ്പടിയോടെ നടന്ന റാലിയില്‍ വുഡ്ലന്‍ പാര്‍ക്ക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ദുബൈ മുഹർറഖ് പൊലിസ് ആസ്ഥാനത്തു നടന്ന ആഘോഷ പരിപാടികളും ഹൃദ്യമായിരുന്നു.

മലയാളികൾ ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തകരെ പൊലീസ് ആദരിച്ചു. തുടർച്ചയായ അവധി ലഭിച്ചതു കാരണം നിരവധി പേരാണ് നാട്ടിലേക്കും മറ്റും യാത്ര തിരിക്കുന്നത്. ഡിസംബർ രണ്ടിനാണ് വിവിധ നഗരങ്ങളിൽ പൊതു സ്വഭാവത്തിലുള്ള ആഘോഷ പരിപാടികൾ അരങ്ങേറുക.