LiveTV

Live

UAE

യു.എ.ഇയില്‍ ദേശീയ ദിനാഘോഷങ്ങളുടെ കാലം

അബൂദബി ചേംബർ ആസ്ഥാനത്തു നടന്ന ദേശീയദിനാഘോഷ പരിപാടികളും വർണശബളമായിരുന്നു.

യു.എ.ഇയില്‍ ദേശീയ ദിനാഘോഷങ്ങളുടെ കാലം

യു.എ.ഇ ദേശീയ ദിനാഘോഷം മുൻനിർത്തി അബൂദബിയിൽ വിവിധ പരിപാടികൾ അരങ്ങേറി. അബൂദബി പൊലിസിെൻറ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു. ചേംബർ ആസ്ഥാനത്തു നടന്ന ആഘോഷത്തിൽ നിരവധി വാണിജ്യ പ്രമുഖർ പങ്കെടുത്തു.

അബൂദബി പൊലിസ് ആസ്ഥാനം തന്നെയാണ് ആഘോഷത്തിന് വേദിയായത്. രാജ്യത്തിൻെറ സുരക്ഷക്കും കെട്ടുറപ്പിനും പുനരർപ്പണം ചെയ്യേണ്ടതിൻെറ ആവശ്യകതയാണ് ഉന്നത പൊലിസ് ഉദ്യോഗസ്ഥർ ആഹ്വാനം ചെയ്തത്. രാജ്യവികാസത്തിൽ യു.എ.ഇ നേതാക്കളുടെ കഠിനാധ്വാനത്തെ അബൂദബി പൊലിസ് മേധാവി മേജർ ജനറൽ ഫാരിസ് ഖലഫ് അൽ മസ്റൂഇ അഭിനന്ദിച്ചു.

മാറുന്ന കാലത്തിൻെറ താൽപര്യം മുൻനിർത്തി പൊലിസ് സേനയിൽ നടപ്പാക്കുന്ന പരിഷ്കരണത്തെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. അബൂദബി ചേംബർ ആസ്ഥാനത്തു നടന്ന ദേശീയദിനാഘോഷ പരിപാടികളും വർണശബളമായിരുന്നു.

ചേംബർ ഡയരക്ടർ ജനറൽ മുഹമ്മദ് ഹിലാൽ അൽ മുഹൈരി, ഡയരക്ടർ ബോർഡംഗം എം.എ യൂസുഫലി എന്നിവരും സന്നിഹിതരായിരുന്നു. അബൂദബി എമിഗ്രേഷൻ വിഭാഗം ഉൾപ്പെടെ വിവിധ സർക്കാർ സംവിധാനങ്ങൾക്കു ചുവടെയും ദേശീയ ദിനാഘോഷ പരിപാടികൾ തുടരുകയാണ്.