LiveTV

Live

UAE

ബിന്‍ സല്‍മാന് അബൂദബിയില്‍ ഹൃദ്യമായ സ്വീകരണം

ദേശീയദിനാഘോഷത്തിൻെറ പൊലിമകളിലേക്ക് വന്നെത്തിയ സൗദി കിരീടാവകാശിക്ക് ഗംഭീര വരവേൽപ്പാണ് അബൂദബിയിൽ ലഭിച്ചത്.

ബിന്‍ സല്‍മാന് അബൂദബിയില്‍ ഹൃദ്യമായ സ്വീകരണം

സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാന് അബൂദബിയിൽ ഹൃദ്യമായ സ്വീകരണം. യു.എ.ഇക്കൊപ്പം ചേർന്ന് മേഖലയിൽ നിലനിൽക്കുന്ന വെല്ലുവിളികളെ ശക്തമായും ഒറ്റക്കെട്ടായും നേരിടാൻ സൗദിക്ക് കഴിയുമെന്ന് മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മില്‍ നാല് ധാരണാ പ്ത്രങ്ങളില്‍ ഒപ്പുവെച്ചു

ദേശീയദിനാഘോഷത്തിൻെറ പൊലിമകളിലേക്ക് വന്നെത്തിയ സൗദി കിരീടാവകാശിക്ക് ഗംഭീര വരവേൽപ്പാണ് അബൂദബിയിൽ ലഭിച്ചത്. ഇരു രാജ്യത്തിെൻറയും പതാകകൾ കൊണ്ട് നഗരം അലങ്കരിച്ചിട്ടുണ്ട്. ഏറ്റവും അടുത്ത സൗഹൃദമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്നതെന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് വ്യക്തമാക്കി.

ഗൾഫ് മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധം വിപുലപ്പെടുത്താനാണ് സൗദി, യു.എ.ഇ തീരുമാനം. എക്സ്പോ 2020 യിലെ സൗദി പവലിയൻ ഒരുക്കങ്ങൾ കിരീടാവകാശി സന്ദർശിച്ചു വിലയിരുത്തും. രണ്ടു ഫുട്‍ബോൾ ഗ്രൗണ്ടിന്റെ വലിപ്പത്തിലുള്ളതാണ് സൗദി പവലിയന്റെ രൂപകൽപന. പോയ വർഷം നവംബറിലാണ് അവസാനമായി കിരീടാവകാശി യുഎഇ സന്ദർശിച്ചത്.