LiveTV

Live

UAE

വരുന്നത് സവിശേഷ ദിനങ്ങള്‍; ദുബൈയിലും അബൂദബിയിലും പാർക്കിങ് സൗജന്യം

നിരോധിതമോ അനുമതി ഇല്ലാത്തതോ ആയ ഇടങ്ങളിൽ പാർക്കിങ് ഒരു കാരണവശാലും അനുവദിക്കുന്നതല്ല.

വരുന്നത് സവിശേഷ ദിനങ്ങള്‍; ദുബൈയിലും അബൂദബിയിലും പാർക്കിങ് സൗജന്യം

അനുസ്മരണ ദിനവും യു.എ.ഇ ദേശീയദിനവും പ്രമാണിച്ച് ഡിസംബർ ഒന്നു മുതൽ മൂന്നു വരെ ദുബൈയിലും അബൂദബിയിലും പാർക്കിങ് സൗജന്യം. അവധി ദിവസങ്ങളിലും പൊതു ഗതാഗത സംവിധാനങ്ങൾ ഏറെക്കുറെ പതിവു പോലെ പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ദുബൈയിെല ബഹുനില പാർക്കിങ് നിലയങ്ങൾ കൂടാതെയുള്ള പാർക്കിങ് കേന്ദ്രങ്ങളിലാണ് സൗജന്യമായി വാഹനങ്ങളിടാനാവുക. നവംബർ 30ന് ശനിയാഴ്ച പാർക്കിങ് സൗജന്യം ലഭ്യമായിരിക്കില്ലെന്ന് റോഡ് ഗതാഗത അതോറിറ്റി പ്രത്യേകം ഓർമപ്പെടുത്തിയിട്ടുണ്ട്.

അബൂദബിയിൽ ഡിസംബർ ഒന്നിന് ആരംഭിക്കുന്ന പാർക്കിങ് സൗജന്യം നാലാം തീയതി രാവിലെ 8 വരെ തുടരും. പിന്നീട് ചാർജ് ഈടാക്കുമെന്ന് ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ വ്യക്തമാക്കി. നിരോധിതമോ അനുമതി ഇല്ലാത്തതോ ആയ ഇടങ്ങളിൽ പാർക്കിങ് ഒരു കാരണവശാലും അനുവദിക്കുന്നതല്ല.

അവധി ദിവസങ്ങളിൽ മെേട്രായുടെ പ്രവർത്തനം രാത്രി ഒരു മണി വരെ നീണ്ടുനിൽക്കും. റെഡ് ലൈൻ രാവിലെ 5 മുതൽ രാത്രി ഒന്നു വരെയും ഗ്രീൻ ലൈൻ കാലത്ത് അഞ്ചര മുതൽ രാത്രി ഒരു മണി വരെയും ആയിരിക്കും സർവീസ് നടത്തുക.