LiveTV

Live

UAE

യു.എ.ഇയില്‍ ടെലിഫോണ്‍ തകരാറുകള്‍ പരിഹരിക്കാന്‍ ഇനി ഫീസ് നല്‍കേണ്ട

ടെലിഫോൺ തകരാറുകള്‍ പരിഹരിക്കാൻ എത്തുന്നതിന്റെ പേരിൽ പ്രത്യേക ഫീ ഈടാക്കാൻ ടെലികോം കമ്പനികൾക്ക് അവകാശമില്ലെന്ന് ട്രായ് വ്യക്തമാക്കി.

യു.എ.ഇയില്‍ ടെലിഫോണ്‍ തകരാറുകള്‍ പരിഹരിക്കാന്‍ ഇനി ഫീസ് നല്‍കേണ്ട

ഉപഭോക്താക്കൾ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ പേരിൽ പ്രത്യേക ഫീസ് ഈടാക്കാൻ പാടില്ലെന്ന് ഇത്തിസലാത്ത്, ഡു കമ്പനികൾക്ക് നിർദേശം. യു.എ.ഇ ടെലികോം അതോറിറ്റിയാണ് ഇതുസംബന്ധിച്ച നയം വ്യക്തമാക്കിയത്. ഉപയോക്താക്കളുടെ ഭാഗത്തു നിന്നുള്ള വ്യാപക പരാതിയെ തുടർന്നാണ് നടപടി.

ടെലിഫോൺ തകരാറുകള്‍ പരിഹരിക്കാൻ എത്തുന്നതിന്റെ പേരിൽ പ്രത്യേക ഫീ ഈടാക്കാൻ ടെലികോം കമ്പനികൾക്ക് അവകാശമില്ലെന്ന് ട്രായ് വ്യക്തമാക്കി. സെൽഫോൺ, ലാൻഡ് ലൈൻ, ഇന്റർനെറ്റ് കണക്ഷൻ എന്നിവയുടെ തകരാർ സൗനജ്യമായി പരിഹരിച്ചു നൽകേണ്ട ചുമതല ടെലികോം കമ്പനികൾക്കുണ്ട്. സാങ്കേതിക വിദഗ്ധ സംഘത്തെ നേരിട്ടു തന്നെ അയച്ച് തകരാർ പരിഹരിക്കാൻ ഡു, ഇത്തിസലാത്ത് കമ്പനികളോട് ട്രായ് ആവശ്യപ്പെട്ടു. ഇതിന്റെ പേരിൽ ഉപയോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കാൻ പാടില്ല.

ലഭിക്കുന്ന സേവനത്തിന് ഉപഭോക്താവ് കൃത്യമായി പണം നൽകുന്നുണ്ട്. എന്നിരിക്കെ, ഉപകരണത്തിന് തകരാർ സംഭവിച്ചാൽ അത് നേരെയാക്കേണ്ട ഉത്തരവാദിത്തം കമ്പനികൾക്കു തന്നെയാണെന്നും പ്രസ്താവനയിൽ ട്രായ് വിശദീകരിച്ചു. ടെലിഫോൺ തകരാറും മറ്റും പരിഹരിക്കുന്നതിനായി വരുന്ന സാങ്കേതിക വിദഗ്ധർക്ക് നൂറ് മുതൽ 150 ദിർഹം വരെ നൽകേണ്ട സാഹചര്യമാണ് ഇതോടെ ഇല്ലാതാവുക.