LiveTV

Live

UAE

ഇവനാണ് ദുബൈ പൊലീസിന്റെ സൂപ്പര്‍കാറുകളിലെ പുതിയ സൂപ്പര്‍സ്റ്റാര്‍

3.2 സെക്കന്‍ഡുകള്‍ക്കുള്ളില്‍ 100 കിലോമീറ്റര്‍ സ്പീഡിലേക്ക് കുതിക്കാന്‍ കഴിയും. 

ഇവനാണ് ദുബൈ പൊലീസിന്റെ സൂപ്പര്‍കാറുകളിലെ പുതിയ സൂപ്പര്‍സ്റ്റാര്‍

ദുബൈ പൊലീസിന്റെ ആഢംബര കാര്‍ ശേഖരത്തിലേക്ക് പുതിയൊരു അംഗം കൂടി. മേഴ്സിഡെസ് ബെന്‍സിന്റെ ജിടി 63 എസ് കാറാണ് പൊലീസിന്റെ പുതിയ സൂപ്പര്‍കാര്‍.

മേഴ്സിഡസ് എ.എം.ജി ജി.ടി 63 എസ്. നാല് ലിറ്റര്‍ എഞ്ചിന്‍. 639 കുതിരശക്തിയില്‍ കുതിപ്പ്. ഒമ്പത് ഓട്ടോമാറ്റിക് സ്പീഡ് ഗിയറുകളില്‍ നാലു വീലുകളിലേക്കും എഞ്ചിന്‍ ശക്തിയെത്തുന്ന ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം. 3.2 സെക്കന്‍ഡുകള്‍ക്കുള്ളില്‍ 100 കിലോമീറ്റര്‍ സ്പീഡിലേക്ക് കുതിക്കാന്‍ കഴിയും.

ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പട്രോളിങിനാണ് ദുബൈ പൊലീസ് സൂപ്പര്‍കാറുകള്‍ ഉപയോഗിക്കുന്നത്. പണ്ട് മുതലേ ദുബൈ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ ആകര്‍ഷണം കൂടിയാണ് ഈ ആഢംബര കാറുകള്‍.