LiveTV

Live

UAE

‘എഡുകഫേ’ ഈ മാസം 29 ന് ദുബൈയില്‍ തുടങ്ങും

ഗള്‍ഫിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കരിയര്‍ മാര്‍ഗനിര്‍ദേശ മേളയാണ് എഡുകഫേ. 

‘എഡുകഫേ’ ഈ മാസം 29 ന് ദുബൈയില്‍ തുടങ്ങും

ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഇന്ത്യന്‍ വിദ്യാഭ്യാസ, കരിയര്‍ മേളയായ 'എഡുകഫേ' ഈ മാസം 29 ന് ദുബൈയില്‍ തുടങ്ങും. മുഹൈസിന ഇന്ത്യന്‍ അക്കാദമി സ്കൂളിലാണ് രണ്ടുദിവസം നീളുന്ന മേള.

ഗള്‍ഫിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കരിയര്‍ മാര്‍ഗനിര്‍ദേശ മേളയാണ് എഡുകഫേ. ശബ്ദലേഖന കലയിലെ അതികായനും ഓസ്കര്‍ അവാര്‍ഡ് ജേതാവുമായി റസൂല്‍പൂക്കുട്ടി ഇത്തവണ വിദ്യാര്‍ഥികളുമായി സംവദിക്കാനെത്തും. യു.എ.ഇ സ്കൂളുകളിലെ പ്രതിഭകൾ അണിനിരക്കുന്ന 'ടോപ്പേർസ് ടോക്ക്' പരിപാടിയുടെ ഭാഗമാണ്. വിദേശ പഠനം, സിവിൽ സർവീസ്, റോബോട്ടിക്സ്, ആർടിഫിഷ്യൽ ഇന്റലിജന്റ്സ്, മാനേജ്മെന്റ്, സ്കോളർഷിപ്പുകൾ തുടങ്ങിയ വിഷയങ്ങളിലെ സാധ്യതകളെക്കുറിച്ച് ഈ രംഗത്തെ ഏറ്റവും മികച്ച മാർഗ നിർദേശകർ സംസാരിക്കും.

ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ കുട്ടികളുമായി നേരിട്ട് സംവദിക്കാന്‍ എഡുകഫേയിലെത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് www.myeducafe.com എന്ന വെബ്‍സൈറ്റ് വഴി പേര് രജിസ്റ്റര്‍ ചെയ്യാം.