LiveTV

Live

UAE

യു.എ.ഇയിൽ 24 മണിക്കൂറിനകം എമിറേറ്റ്സ് ഐ.ഡി ലഭ്യമാക്കുന്ന പദ്ധതിക്ക് വമ്പിച്ച സ്വീകാര്യത

കാലതാമസം കൂടാതെ വികേന്ദ്രീകൃത സംവിധാനം മുഖേന കാർഡുകൾ വേഗത്തിൽ പ്രിൻറ് ചെയ്താണ് ആവശ്യക്കാർക്ക് ഐ.ഡി അനുവദിക്കുന്നത്.

യു.എ.ഇയിൽ 24 മണിക്കൂറിനകം എമിറേറ്റ്സ് ഐ.ഡി ലഭ്യമാക്കുന്ന പദ്ധതിക്ക് വമ്പിച്ച സ്വീകാര്യത

യു.എ.ഇയിൽ റസിഡൻറ് വിസയുള്ളവർക്കും പൗരന്മാർക്കും അടിയന്തര ഘട്ടങ്ങളിൽ കേവലം 24 മണിക്കൂറിനകം എമിറേറ്റ്സ് ഐഡി ലഭ്യമാക്കുന്ന പദ്ധതിക്ക് സ്വീകാര്യതയേറി. 2013ൽ ആരംഭിച്ചതാണ് ഇതുമായി ബന്ധപ്പെട്ട ഫാസ്റ്റ് ട്രാക് പദ്ധതി. ഇതുവഴി ആദ്യഘട്ടത്തിൽ മാത്രം 99,000ൽ പരം ഐഡികളുടെ വിതരണമാണ് നടന്നത്.

കരീം ടാക്സിയെ ഊബര്‍ വാങ്ങി;  ഉയര്‍ന്ന നിരക്ക് തടയാന്‍ വ്യവസ്ഥ
Also Read

കരീം ടാക്സിയെ ഊബര്‍ വാങ്ങി; ഉയര്‍ന്ന നിരക്ക് തടയാന്‍ വ്യവസ്ഥ

കാലതാമസം കൂടാതെ വികേന്ദ്രീകൃത സംവിധാനം മുഖേന കാർഡുകൾ വേഗത്തിൽ പ്രിൻറ് ചെയ്താണ് ആവശ്യക്കാർക്ക് ഐ.ഡി അനുവദിക്കുന്നത്. 150 ദിർഹമാണ് ഇതിനായി സർവിസ് ചാർജ് ഇനത്തിൽ അടക്കേണ്ടത്. സർവിസ് സെൻററുകളിലെത്താൻ സാധിക്കാത്ത പ്രായമുള്ളവരിൽൽ നിന്ന് അടിയന്തര സർവിസ് ചാർജ് ഈടാക്കില്ല.

ഐ.ഡി നഷ്ടപ്പെട്ടാലും പുതുക്കുന്ന സമയത്തും ഈ സംവിധാനത്തിലൂടെ വളരെ വേഗത്തിൽ എമിറേറ്റ്സ് ഐഡി എടുക്കാനാവും. ഉപഭോക്താക്കൾക്ക് വളരെ വേഗത്തിലും സമയബന്ധിതമായും മികച്ച നിലവാരത്തിലും സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. അതിനായി നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നതും. സാധാരണ ഗതിയിൽ ഐ.ഡി ലഭിക്കാൻ ഒരാഴ്ചക്കാലമെങ്കിലും ആവശ്യമാണ്.