LiveTV

Live

UAE

യു.എ.ഇയില്‍ ശക്തമായ മഴ തുടരുന്നു; സ്കൂളുകള്‍ക്ക് അവധി നല്‍കി 

യു.എ.ഇയില്‍ ശക്തമായ മഴ തുടരുന്നു; സ്കൂളുകള്‍ക്ക് അവധി നല്‍കി 

യു.എ.ഇയില്‍ ശക്തമായ മഴ തുടരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി നല്‍കി. ഓഫിസുകള്‍ നേരത്തേ പ്രവര്‍ത്തനം അവസാനിപ്പിച്ചു. മിക്ക എമിറേറ്റുകളിലും സാമാന്യം ശക്തമായ മഴ ലഭിച്ചു. ഇന്ന് രാത്രി വരെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട്, യെല്ലോ അലര്‍ട്ടാക്കി മാറ്റിയിട്ടുണ്ട്.

ഇടിമുഴക്കത്തിന്റെ അകമ്പടിയോടെയുള്ള കനത്ത മഴ രാവിലെ ഉമ്മുല്‍ഖുവൈനിലും, ഫുജൈറയിലുമായിരുന്നു പെയ്തത്. ഉച്ചയോടെ അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലും മഴ കനത്തു. റോഡിലും മറ്റും വെള്ളകെട്ട് പ്രത്യക്ഷപ്പെട്ടു. മഴ ലഭിക്കാനായി നടത്തിയ ക്ലൗഡ് സീഡിങിന്റെ ഫലമാണ് ശക്തമായ മഴയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴ പലയിടത്തും വാഹനാപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. റാസ് ഗനാദയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. 54.4 സെന്റിമീറ്റര്‍. രാത്രി കാറ്റും മഴയും ഇടിമിന്നലും ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് യെല്ലോ അലര്‍ട്ടായിട്ടുണ്ട്. എന്നാല്‍ ഈമാസം 24 വരെ കാലാവസ്ഥാ വ്യതിയാനും തുടരുമെന്നാണ് മുന്നറിയിപ്പ്.