LiveTV

Live

UAE

ജനങ്ങളുടെ സാമ്പത്തിക ഭാരം ഇറക്കിവെക്കാന്‍ നിയമവുമായി യു.എ.ഇ

പാപ്പരായിപ്പോയി കടങ്ങളും ബാധ്യതകളും വീട്ടാൻ കഴിയാതെ പോകുന്നവർക്ക് ജീവിതത്തിൽ പിടിച്ചു നിൽക്കാൻ കരുത്തു പകരുന്നതാണ് പുതിയ നിയമം.

ജനങ്ങളുടെ സാമ്പത്തിക ഭാരം ഇറക്കിവെക്കാന്‍ നിയമവുമായി യു.എ.ഇ

ജനങ്ങൾക്ക് വീണ്ടും സഹിഷ്ണുതയുടെയും കാരുണ്യത്തിൻെറയും കൈനീട്ടവുമായി യു.എ.ഇ. സാമ്പത്തികമായി തകർച്ച നേരിടുന്നവർക്ക് താങ്ങ് നൽകാനുതകുന്ന നിയമത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. പാപ്പരായിപ്പോയി കടങ്ങളും ബാധ്യതകളും വീട്ടാൻ കഴിയാതെ പോകുന്നവർക്ക് ജീവിതത്തിൽ പിടിച്ചു നിൽക്കാൻ കരുത്തു പകരുന്നതാണ് പുതിയ നിയമം.

കടങ്ങൾ നേരിടുകയോ സാമ്പത്തിക തകർച്ചയുടെ വക്കിൽ നിൽക്കുകയോ ചെയ്യുന്ന യു.എ.ഇയിലെ ജനങ്ങളെ കടങ്ങൾ വീട്ടുവാനും സംരംഭങ്ങൾ പിടിച്ചു നിർത്തുവാനും പിന്തുണക്കുകയാണ് നിയമം കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ നിയമക്കുരുക്കുകളിൽ നിന്നും സംരക്ഷിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ട്.

പാപ്പരായ ആളുകെള സാമ്പത്തിക കുറ്റവാളികൾ എന്ന പട്ടികയിൽ പെടുത്താതെ, അഭിമാനക്ഷതമില്ലാതെ ജീവിക്കുവാനും കുടുംബങ്ങളെ നയിക്കുവാനും സൗകര്യമൊരുക്കും. 2020 ജനുവരി മുതൽ നിലവിൽ വരുന്ന നിയമം കട ബാധ്യത ഉള്ളവരെയും കടം നൽകിയവരെയും ഒരുമിച്ചിരുത്തി മൂന്നു വർഷം കൊണ്ട് ഒത്തുതീർപ്പ് സാധ്യമാക്കാൻ വ്യവസ്ഥ ഒരുക്കുന്നു. സുസ്ഥിരമായ ആഗോള സാമ്പത്തിക-വാണിജ്യ കേന്ദ്രം എന്ന നിലയിൽ യു.എ.ഇയുടെ കരുത്തും ഉത്തരവാദിത്വവും വ്യക്തമാക്കുന്നതാണ് ഈ നിയമം.

ഈ നിയമത്തിൻെറ പരിരക്ഷ ആർക്കൊക്കെയാണ് ലഭിക്കുക എന്നതു സംബന്ധിച്ച കൂടുതൽ കൃത്യത അടുത്ത ദിവസങ്ങളിൽ പുറത്തുവരും.