LiveTV

Live

UAE

ഒമാന്‍ ദേശിയദിനം ആഘോഷിച്ച് യു.എ.ഇ

ഒമാന്‍ ദേശിയദിനം ആഘോഷിച്ച് യു.എ.ഇ

ഒമാന്‍ ദേശീയദിനാഘോഷത്തിന് പിന്തുണയർപ്പിച്ച് അയൽ രാജ്യമായ യു.എ.ഇയും. അബൂദബി ഉൾപ്പെടെ എല്ലാ യു.എ.ഇ നഗരങ്ങളിലും വിവിധ പരിപാടികൾ അരങ്ങേറി. അതിർത്തി കേന്ദ്രങ്ങളിൽ മധുരപലഹാരം നൽകിയാണ് ഒമാനികളെ യു.എ.ഇ എമിഗ്രേഷൻ വരവേറ്റത്.

യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ഉൾപ്പെടെയുള്ളവർ ഒമാൻ ഭരണാധികാരിക്കും ജനതക്കും കഴിഞ്ഞ ദിവസം ദേശീയദിന ഭാവുകങ്ങൾ നേർന്നിരുന്നു.

സർക്കാർ തലത്തിലും അല്ലാതെയും വിവിധ ആഘോഷ പരിപാടികളാണ് ദേശീയദിനാഘോഷ ഭാഗമായി നടന്നത്. ബഹിരാകാശ യാത്രക്കിടെ പകർത്തിയ ഒമാൻെറ ചിത്രം പങ്കു വെച്ചാണ് ഹസ്സ അൽ മൻസൂരി ദേശീയദിനാഘോഷത്തെ വേറിട്ടതാക്കിയത്.

യു.എ.ഇയിലെ വിവിധ എമിഗ്രേഷൻ വിഭാഗങ്ങളും സുരക്ഷാ ഏജൻസികളും ഒമാൻ ദേശീയദിനത്തിന് ഐക്യദാർഡ്യം അർപ്പിച്ചു. സുൽത്താൻ ഖാബൂസിൻെറ ചിത്രങ്ങളും ഒമാൻ, യു.എ.ഇ പതാകകളും ഉയർത്തിയായിരുന്നു ചടങ്ങുകൾ. അബൂദബിയിൽ നടന്ന ജുഗിത്സു ലോകകപ്പ് കായിക മൽസരം ഒമാൻ ജനതക്കും ഭരണാധികാരിക്കും അഭിവാദ്യം അർപ്പിച്ചു.

‌ഒമാന്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇയിലെ പൊതു പാര്‍ക്കുകളില്‍ സൗജന്യ പ്രവേശനാനുമതിയും നൽകി. ഒമാനികള്‍ക്കും ഒമാനില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കുമാണ് സൗജന്യമായി പാര്‍ക്കുകളില്‍ പ്രവേശനം അനുവദിച്ചത്. യുഎഇയിലെ എല്ലാ പാര്‍ക്കുകളിലും ഈ സൗകര്യം ഏർപ്പെടുത്തിയിരുന്നു.