LiveTV

Live

UAE

ഷാർജ-കോഴിക്കോട് വിമാനം 12 മണിക്കൂറിൽ ഏറെയായി വൈകുന്നു   

ഇന്നലെ രാത്രി തിരിക്കേണ്ട എ.ഐ 998 വിമാനം ഇപ്പോഴും ഷാർജയിൽ തുടരുന്നു.

ഷാർജ-കോഴിക്കോട് വിമാനം 12 മണിക്കൂറിൽ ഏറെയായി വൈകുന്നു   

ഷാർജ-കോഴിക്കോട് വിമാനം 12 മണിക്കൂറിൽ ഏറെയായി വൈകുന്നു. ഇന്നലെ രാത്രി തിരിക്കേണ്ട എ.ഐ 998 വിമാനം ഇപ്പോഴും ഷാർജയിൽ തുടരുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെ രാത്രി ഹോട്ടലിലേക്ക് മാറ്റി. അടിയന്തിര യാത്രക്കാരെ ദുബൈ വഴി നാട്ടിലേക്ക് അയച്ചു.

തകരാർ പരിഹരിക്കാൻ ഇനിയും മണിക്കൂറുകൾ എടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. യു.എ.ഇ സമയം വൈകീട്ട് ഏഴ് മണിയോടെ വാരാണാസിയില്‍ നിന്നെത്തുന്ന എയര്‍ഇന്ത്യ വിമാനത്തിലാണ് തകരാറിലായ വിമാനത്തിന്റെ അറ്റക്കുറ്റപ്പണികള്‍ക്ക് വേണ്ട സാധനങ്ങള്‍ എത്തുന്നത്. അതിന് ശേഷം യാത്ര തിരിക്കാമെന്നാണ് എയര്‍ഇന്ത്യ യാത്രക്കാരെ അറിയിക്കുന്നത്. ഇന്നലെ രാത്രി 1.05ന് കോഴിക്കോട്ടോക്ക് പുറപ്പടേണ്ട വിമാനമാണിത്.

ഏകദേശം 198 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 60ലധികം യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.