LiveTV

Live

UAE

ദുബൈയിലെ ക്ലീൻഅപ് ദി വേൾഡ് ശുചീകരണ യജ്ഞത്തിന് ഇക്കുറിയും മികച്ച പങ്കാളിത്തം 

ദുബൈ നഗരസഭ വർഷങ്ങളായി നടത്തിവരുന്ന ക്ലീൻഅപ് ദി വേൾഡ് ശുചീകരണ യജ്ഞത്തിന് ഇക്കുറിയും മികച്ച പങ്കാളിത്തം. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും സജീവ പങ്കാളിത്തമായിരുന്നു യജ്ഞത്തിന്‍റെ പ്രത്യേകത.

ദുബൈയിലെ ക്ലീൻഅപ് ദി വേൾഡ് ശുചീകരണ യജ്ഞത്തിന് ഇക്കുറിയും മികച്ച പങ്കാളിത്തം 

ദുബൈ നഗരസഭ വർഷങ്ങളായി നടത്തിവരുന്ന ക്ലീൻഅപ് ദി വേൾഡ് ശുചീകരണ യജ്ഞത്തിന് ഇക്കുറിയും മികച്ച പങ്കാളിത്തം. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും സജീവ പങ്കാളിത്തമായിരുന്നു യജ്ഞത്തിന്‍റെ പ്രത്യേകത. നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

നഗരം നിർമലമാക്കുകയും പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് മുക്തമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വൃത്തിയാക്കൽ യജ്ഞം. മലയാളികൾ സംഘടിതമായി തന്നെ ചടങ്ങിനെത്തി. ദുബൈ കെ.എം.സി.സിയുടെ നൂറുകണക്കിന് പ്രവർത്തകരും ഇതിൽ ഭാഗഭാക്കായി. അൽ വർസാൻ ഏരിയയിൽ പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ നൽകുന്ന പ്ലക്കാർഡുകളും ബാനറുകളുമായാണ് സംഘം സംഗമിച്ചത്.

വനിത ലീഗ് സംസ്ഥാന പ്രസിഡന്‍റ് സുഹറ മമ്പാട്, മുസ്ലിം ലീഗ് തൃശൂർ ജില്ല പ്രസിഡൻറ് സി.എ. റഷീദ് എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു. ദുബൈ മുനിസിപ്പാലിറ്റിയുടെ അനുമോദന സർട്ടിഫിക്കറ്റ് ദുബൈ കെ.എം.സി.സി പ്രസിഡന്‍ ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര എന്നിവർ സ്വീകരിച്ചു. ക്ലീൻ അപ് ദി വേൾഡ് സബ് കമ്മിറ്റി ചെയർമാൻ മജീദ് മടക്കിമല സ്വാഗതവും ജനറൽ കൺവീനർ വി.കെ.കെ. റിയാസ് നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി, ഒ.കെ. ഇബ്രാഹിം, റഈസ് തലശ്ശേരി, മുസ്തഫ തിരൂർ, ഹനീഫ് ചെർക്കള എന്നിവര്‍ പങ്കെടുത്തു.

ചിരന്തന ദുബൈ, ദുബൈ പ്രിയദർശിനി വളൻറിയറിങ് ടീം ഉൾപ്പെടെ നിരവധി കൂട്ടായ്മകളും ക്ലീൻ അപ് ദ വേൾഡിൽ ഭാഗഭാക്കായി.