LiveTV

Live

UAE

യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി  സ്കൂളുകള്‍ക്ക്  അവധി പ്രഖ്യാപിച്ചു

യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ സ്കൂളുകള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. രാജ്യത്തിനായി ജീവന്‍ നല്‍കിയവരെ സ്മരിക്കുന്ന സ്മരണാദിനം പ്രമാണിച്ച് ഈമാസം 30 ന് അവധിയായിരിക്കും. തുടര്‍ന്ന് വരുന്ന ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളില്‍ ദേശീയദിനത്തിന്റെ അവധി ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.