LiveTV

Live

UAE

ചരിത്രം കുറിക്കാനൊരുങ്ങി ‘ദുബൈ റൺ’

ചരിത്രം കുറിക്കാനൊരുങ്ങി ‘ദുബൈ റൺ’

ശൈഖ് സാഇദ് റോഡിൽ ദുബൈ റൺ ചരിത്രം കുറിക്കും. വെള്ളിയാഴ്ച രാവിലെയാണ് ദുബൈ റൺ നടക്കുക. ഇതിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മികച്ച ആരോഗ്യത്തിലേക്ക് നടന്നടുക്കുന്നതിനായി നഗരത്തിൽ തുടരുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിനോടനുബന്ധിച്ചാണ് ദുബൈ റൺ. ഇതിന് ട്രാക്ക് തീർക്കുന്നത് ഇടതടവില്ലാതെ വാഹനങ്ങൾ ചീറിപ്പായുന്ന ശൈഖ് സാഇദ് റോഡാണ്.

അന്നേ ദിവസം ഗതാഗത നിയന്ത്രണമേർപ്പെടുത്തിയാണ് നഗരത്തിൽ ചരിത്രമാകുന്ന ദുബൈ റണ്ണിന് സൗകര്യമൊരുക്കുന്നത്. അഞ്ച് കിലോമീറ്റർ ഫൺ റണ്ണും 10 കി.മീ റണ്ണുമാണ് ദുബൈ റൺ 30x30 പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നിന്ന് ആരംഭിച്ചത് നഗരപ്രദക്ഷിണം നടത്തി തുടങ്ങിയിടത്തുതന്നെ അവസാനിക്കുന്ന രീതിയിലാണ് മത്സരം ക്രമീകരിക്കുന്നത്.

വെള്ളിയാഴ്ച നടക്കുന്ന ദുബൈ റൺ മത്സരാർഥികളുടെയും കായികപ്രേമികളുടെയും സൗകര്യാർഥം പുലർച്ച 4.30 മുതൽ മെട്രോ സർവിസ് ആരംഭിക്കുംദുബൈ റണ്ണിൽ പങ്കെടുക്കുന്നവർക്ക് സ്റ്റാർട്ടിങ് പോയൻറായി വേൾഡ് ട്രേഡ് സെൻററിൽ എളുപ്പത്തില്‍ എത്തിച്ചേരുന്നതിനായാണ് സർവിസ് സമയത്തിൽ മാറ്റം വരുത്തുന്നതെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.