LiveTV

Live

UAE

യു.എ.ഇയില്‍ പതാക ദിനം വിപുലമായി ആചരിച്ചു

അബൂദബി പൊലിസിന്‍റെ ആഭ്യമുഖ്യത്തിൽ വിവിധ പർവതങ്ങളുടെ ഉച്ചിയിൽ പതാക ഉയർത്തിയത് വേറിട്ട അനുഭവമായി

യു.എ.ഇയില്‍ പതാക ദിനം വിപുലമായി ആചരിച്ചു

യു.എ.ഇയില്‍ പതാക ദിനം വിപുലമായി ആചരിച്ചു. യുഎഇ പ്രസിഡന്‍റായി ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അധികാരമേറ്റതിന്‍റെ സ്മരണാർഥമാണ് പതാക ദിനം ആചരിച്ചത്. എല്ലായിടങ്ങളിലും ഒരേ സമയത്തായിരുന്നു പതാക ഉയർത്തിയത്.

ചതുർവർണ പതാക ഉയർത്തൽ ചടങ്ങിൽ ആയിരങ്ങൾ സംബന്ധിച്ചു. ദുബൈ ഉൾപ്പെടെ വിവിധ എമിറേറ്റുകളിൽ നടന്ന പതാക ദിനാചരണത്തിൽ രാഷ്ട്രനേതാക്കളും മന്ത്രിമാരും സന്നിഹിതരായിരുന്നു. ദുബൈ ബുർജ് ഖലീഫയുടെ പരിസരത്തു നടന്ന ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പതാക ഉയർത്തി. അബൂദബി ഉൾപ്പെടെ മറ്റ് എമിറേറ്റുകളിൽ നടന്ന ചടങ്ങുകളിൽ വിവിധ നേതാക്കൾ പതാക ഉയർത്തി.

അബൂദബി പൊലിസിന്‍റെ ആഭ്യമുഖ്യത്തിൽ വിവിധ പർവതങ്ങളുടെ ഉച്ചിയിൽ പതാക ഉയർത്തിയത് വേറിട്ട അനുഭവമായി. ആർ.ടി.എയുടെ മേൽനോട്ടത്തിൽ ദുബൈയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പതാക ദിനാചരണ ചടങ്ങുകളിൽ നൂറുകണക്കിനാളുകൾ പങ്കുചേർന്നു. 2004 നവംബർ മൂന്നിനാണ് ശൈഖ് ഖലീഫ യു.എ.ഇയുടെ ഭരണസാരഥ്യം ഏറ്റെടുത്തത്. രാജ്യത്തെ കെട്ടിടങ്ങളും പരിസരവും നഗരവീഥികളും ദേശീയ പതാകകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഐക്യ അറബ് എമിറേറ്റ് പ്രഖ്യാപനം നടന്ന ദുബൈ ജുമൈറയിലെ യൂണിയൻ ഹൗസിൽ പ്രത്യേക പതാക ഉയർത്തൽ ചടങ്ങ് നടന്നു.