LiveTV

Live

UAE

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് പ്രൗഢമായ തുടക്കം

81 രാജ്യങ്ങളില്‍ നിന്ന് 2000 പ്രസാധകര്‍, ഇന്ത്യയില്‍ നിന്ന് മാത്രം 150 പ്രസാധകര്‍

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് പ്രൗഢമായ തുടക്കം

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് പ്രൗഢമായ തുടക്കം. ഷാര്‍ജ ഭരണാധികാരി മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 81 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ പ്രസാധകരമാണ് മേളയില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 150 ലേറെ പ്രസാധകരാണ് ഇത്തവണ ഷാര്‍ജ പുസ്തകമേളയില്‍ പങ്കെടുക്കുന്നത്. മലയാളത്തില്‍ 250 ലേറെ പുസ്തകങ്ങളുടെ പ്രകാശനത്തിനും മേള സാക്ഷിയാകും.

മെക്സിക്കോയാണ് ഈവര്‍ഷം മേളയിലെ അതിഥി രാജ്യം. 11 ദിവസം നീളുന്ന മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സാംസ്കാരിക വ്യക്തിത്വങ്ങള്‍ അണിനിരക്കും. നോബല്‍ പുരസ്കാര ജേതാവും ടര്‍ക്കിഷ് എഴുത്തുകാരനുമായ ഒർഹാൻ പാമുഖായിരുന്നു ആദ്യ ദിവസം മേളയിലെ ആകര്‍ഷണം. നാളെ കവി ഗുല്‍സാറും ഓസ്കര്‍ ജേതാവ് സ്റ്റീവ് ഹാര്‍വേയും മേളയിലെത്തും.