LiveTV

Live

UAE

നരേന്ദ്രമോദി സർക്കാറിന്‍റെ മുസ്‍ലിം വിരുദ്ധ സമീപനത്തെ രൂക്ഷമായി വിമർശിച്ച് നോബൽ സമ്മാന ജേതാവ് ഒർഹാൻ പാമുഖ്

നരേന്ദ്രമോദി സർക്കാറിന്‍റെ മുസ്‍ലിം വിരുദ്ധ സമീപനത്തെ രൂക്ഷമായി വിമർശിച്ച് നോബൽ സമ്മാന ജേതാവ് ഒർഹാൻ പാമുഖ്

നരേന്ദ്രമോദി സർക്കാറിന്‍റെ മുസ്‍ലിം വിരുദ്ധ സമീപനത്തെ രൂക്ഷമായി വിമർശിച്ച് നോബൽ സമ്മാന ജേതാവ് ഒർഹാൻ പാമുഖ്. ന‍്യൂനപക്ഷ വിരുദ്ധ സമീപനം സർക്കാർ തിരുത്തണമെന്ന് പാമുഖ് ആവശ‍്യപ്പെട്ടു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മുഖ‍്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം..

ജനായത്തത്തിന്‍റെ മറവിൽ അധികാരത്തിൽ വന്നു എന്നതിന്‍റെ പേരിൽ മുസ്‍ലിംകള്‍ ഉൾപ്പെടെയുള്ള ന‍്യൂനപക്ഷങ്ങൾക്കെതിരായ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഒർഹാൻ പാമുഖ് മീഡിയവണിനോട് പറഞ്ഞു.

ലോകത്ത് ഉടനീളം ന‍്യൂനപക്ഷ വംശീയ വിഭാഗങ്ങളും അഭയാർഥികളും വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും ഇത് എത്രകാലം തുടരുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളത്തിൽ നിന്ന് തന്‍റെ കൃതികൾക്ക് ലഭിക്കുന്ന സ്വീകാര‍്യത അമ്പരപ്പിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.