LiveTV

Live

UAE

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്: നവംബര്‍ 30നകം അപേക്ഷ നല്‍കണം 

രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത അവിദഗ്ധ വിഭാഗത്തിൽപെട്ട സാധാരണക്കാർ, ഡ്രൈവർമാർ, വീട്ടുജോലിക്കാർ എന്നിവരുടെ മക്കൾക്കാണ് സ്കോളർഷിപ്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്: നവംബര്‍ 30നകം അപേക്ഷ നല്‍കണം 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാന സര്‍ക്കാര്‍ നൽകുന്ന സ്കോളർഷിപ് പദ്ധതിക്കു തുടക്കം. അപേക്ഷകൾ നവംബർ 30നകം ലഭിക്കണമെന്ന് നോര്‍ക്ക അറിയിച്ചു.

രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത അവിദഗ്ധ വിഭാഗത്തിൽപെട്ട സാധാരണക്കാർ, ഡ്രൈവർമാർ, വീട്ടുജോലിക്കാർ എന്നിവരുടെ മക്കൾക്കാണ് സ്കോളർഷിപ്. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയവരുടെ വരുമാനം കൂടി കണക്കിലെടുത്തായിരിക്കും സ്കോളർഷിപ്പ്. ഇത്തരം ആളുകളുടെ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കവിയാൻ പാടില്ല.

വിദേശത്ത് വളരെ കുറഞ്ഞ വരുമാനക്കാരായ ആളുകളുടെ മക്കൾക്കും അപേക്ഷിക്കാം. എന്നാൽ നോർക്ക റൂട്സ് ഇൻഷുറൻസ് കാർഡോ, ക്ഷേമനിധി ബോർഡ് അംഗത്വ കാർഡോ ഇവർക്ക് ഉണ്ടായിരിക്കണം. ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവിധ കാറ്റഗറികളിലെ ഉപരി പഠനത്തിനും മറ്റും 2019, 2020 അധ്യയന വർഷം ചേർന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക.

യോഗ്യത പരീക്ഷയ്ക്കു ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാവും സ്കോളർഷിപ്പ്. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കുമായിരിക്കും അർഹതയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.