LiveTV

Live

UAE

ആദ്യ ഗ്ലോബല്‍ ഡി.എക്സ്.ബി ചലഞ്ചിന് ദുബൈയില്‍ തുടക്കമായി

റോബോട്ടിക്സ്, നിര്‍മിത ബുദ്ധി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി അമേരിക്കക്ക് പുറത്ത് സംഘടിപ്പിക്കുന്ന ആദ്യ ആഗോള മല്‍സരമാണ് ഡി.എക്സ്.ബി ചലഞ്ച്

ആദ്യ ഗ്ലോബല്‍ ഡി.എക്സ്.ബി ചലഞ്ചിന് ദുബൈയില്‍ തുടക്കമായി

ആദ്യ ഗ്ലോബല്‍ ഡി.എക്സ്.ബി ചലഞ്ചിന് ദുബൈയില്‍ തുടക്കമായി. റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന യുവാക്കാളുടെ ആഗോള മല്‍സരമാണ് ഡി.എക്സ്.ബി ചലഞ്ച്.

റോബോട്ടിക്സ്, നിര്‍മിത ബുദ്ധി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി അമേരിക്കക്ക് പുറത്ത് സംഘടിപ്പിക്കുന്ന ആദ്യ ആഗോള മല്‍സരമാണ് ഡി.എക്സ്.ബി ചലഞ്ച്. 190 രാജ്യങ്ങളില്‍ നിന്നായി 1500 യുവ പ്രതിഭകളാണ് ആദ്യ ഗ്ലോബല്‍ ഡി.എക്സ്.ബി ചലഞ്ചില്‍ മാറ്റുരക്കുന്നത്. ദുബൈ ഫെസ്റ്റിവല്‍ അരീനയില്‍ ഈമാസം 27 വരെ നീളുന്ന മല്‍സരം ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം ഉദ്ഘാടനം ചെയ്തു.

സാങ്കേതിക രംഗത്ത് മികവ് പുലര്‍ത്തുന്ന യുവാക്കള്‍ക്ക് അവസരമൊരുക്കുന്ന നഗരമെന്ന ദുബൈയുടെ ഖ്യാതി കൂടുതല്‍ ശക്തമാക്കാന്‍ കൂടിയാണ് ഈ മല്‍സരമെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മുഴുവന്‍ ക്രിയാത്മക നീക്കങ്ങള്‍ക്കും ദുബൈയുടെ പിന്തുണയുണ്ടാകുമെന്ന് കിരീടാവകാശി പറഞ്ഞു. കടല്‍ മലിനീകരണം ഒഴിവാക്കുന്ന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ കടല്‍ അവസരങ്ങള്‍ എന്ന സന്ദേശത്തിലാണ് ആദ്യ ഡി.എക്സ്.ബി ചലഞ്ച് സംഘടിപ്പിക്കുന്നത്.