LiveTV

Live

UAE

റാസൽഖൈമയിൽ നിന്ന് ഡൽഹിയിലേക്ക് പറക്കാന്‍ സ്പൈസ് ജെറ്റ്

പ്രതിവാരം അഞ്ച് സർവീസുകളായിരിക്കും ദൽഹിയിൽ നിന്ന് റാസൽഖൈമയിലേക്ക് സ്പൈസ് ജെറ്റിനുണ്ടാവുക.

റാസൽഖൈമയിൽ നിന്ന് ഡൽഹിയിലേക്ക് പറക്കാന്‍ സ്പൈസ് ജെറ്റ്

റാസൽഖൈമയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസുമായി ഇന്ത്യൻ വിമാന കമ്പനിയായ സ്പൈസ് ജെറ്റ്. റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളവുമായി സ്പൈസ് ജെറ്റ് ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. ഡിസംബറിൽ സർവീസിന് തുടക്കം കുറിക്കും.

പ്രതിവാരം അഞ്ച് സർവീസുകളായിരിക്കും ദൽഹിയിൽ നിന്ന് റാസൽഖൈമയിലേക്ക് സ്പൈസ് ജെറ്റിനുണ്ടാവുക. ഭാവിയിൽ സർവീസുകളുടെ എണ്ണം വ്യാപിപ്പിക്കുമെന്ന് സ്പൈസ് ജെറ്റ് ചെയർമാൻ അജയ് സിങ്ങ് പറഞ്ഞു. ഗൾഫ് മേഖലയിൽ ചെലവു കുറഞ്ഞ പുതിയ വിമാന കമ്പനിക്ക് സ്പൈസ് ജെറ്റ് അപേക്ഷ നൽകിയതായും അനുമതി ലഭിച്ചാൽ അടുത്ത വർഷം തന്നെ സർവീസ് ആരംഭിക്കുമെന്നും സ്പൈസ് ജെറ്റ് അധികൃതർ വെളിപ്പെടുത്തി.

റാസൽഖൈമ കേന്ദ്രമായി ചെലവുകുറഞ്ഞ വിമാന കമ്പനി വരുന്നത് യാത്രക്കാർക്ക് ഏറെ ഗുണകരമാകുമെന്നും കമ്പനി വ്യക്തമാക്കി. ആറു മാസത്തിനകം പുതിയ കമ്പനിക്ക് അനുമതി ലഭിച്ചേക്കും എന്നാണ് പ്രതീക്ഷ. റാസൽഖൈമ കേന്ദ്രമായി യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് സർവീസ് നടത്താനും കൂടുതൽ വിമാനങ്ങൾ ഉറപ്പാക്കാനും സ്പൈസ് ജെറ്റിന് പദ്ധതിയുണ്ട്.

റാസൽഖൈമയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനും സ്പൈസ് ജെറ്റിെൻറ വരവോടെ സാധിക്കുമെന്ന് റാസൽഖൈമ സിവിൽ ഏവിയേഷൻ വകുപ്പ് ഡയരക്ടർ ശൈഖ് സാലിം ബിൻ സുൽത്താൻ ആൽ ഖാസ്മി പറഞ്ഞു. റാസൽഖൈമ വിമാനത്താവള സി.ഇ.ഒ സഞജയ് ഖന്നയും സന്നിഹിതനായിരുന്നു.