LiveTV

Live

UAE

റുബിക്സ് ക്യൂബുകള്‍ ചേര്‍ത്ത് വെച്ച് ചിത്രം വരക്കുന്നത് കണ്ടിട്ടുണ്ടോ ?

700 റുബിക്സ് ക്യൂബ് കൊണ്ട് രണ്ട് മണിക്കൂര്‍ സമയമെടുത്താണ് ഈ ചിത്രമൊരുക്കിയത്.

റുബിക്സ് ക്യൂബുകള്‍ ചേര്‍ത്ത് വെച്ച് ചിത്രം വരക്കുന്നത് കണ്ടിട്ടുണ്ടോ ?

സാങ്കേതിക വിദഗ്ധര്‍ സമ്മേളിക്കുന്ന ദുബൈയിലെ ജിടെക്സ് സാങ്കേതിക വാരത്തില്‍ കലാവൈഭവം കൊണ്ട് ശ്രദ്ധേയനാവുകയാണ് ഒരു 25കാരന്‍. റുബിക്സ് ക്യൂബ് കൊണ്ടാണ് ഇദ്ദേഹത്തിന്റെ കലാപ്രകടനം.

റുബിക്സ് ക്യൂബുകള്‍ ചേര്‍ത്ത് വെച്ച് ചിത്രം വരക്കുന്നത് കണ്ടിട്ടുണ്ടോ ?

നിറങ്ങളെന്നാല്‍ ഇദ്ദേഹത്തിന് റുബിക്സ് ക്യൂബിലെ ആറ് നിറങ്ങളാണ്. അതുകൊണ്ട് എന്ത് ചിത്രവും നിര്‍മിച്ചെടുക്കും. ഇറ്റലിക്കാരനാണ്. പേര് ജ്വിവാനി കോന്റാര്‍ഡി. ആദ്യമായാണ് ദുബൈയിലെത്തുന്നത്. ജിടെക്സ് സാങ്കേതികവാരത്തില്‍ അതിഥിയായി വന്ന ജ്വിവാനി തീര്‍ത്തത് ദുബൈ രാജകുമാരന്റ ഛായചിത്രം. 700 റുബിക്സ് ക്യൂബ് കൊണ്ട് രണ്ട് മണിക്കൂര്‍ സമയമെടുത്താണ് ഈ ചിത്രമൊരുക്കിയത്.

ആരുടെ ചിത്രവും ഇത്തരത്തില്‍ വരച്ചു തരും. 29,000 ഡോളര്‍ നല്‍കിയാല്‍ മതി. 15 ആം വയസില്‍ തുടങ്ങിയതാണ് ഈ പരിപാടി. റുബിക്സ് ക്യൂബ് കൈയില്‍ കിട്ടിയാല്‍ സോള്‍വ് ചെയ്യാന്‍ 10 സെക്കന്‍ഡ് വേണ്ട. വീഡിയോ കാണാം: