LiveTV

Live

UAE

കേരളവും യു.എ.ഇയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ച് ഉമ്മുൽ ഖുവൈൻ ഭരണാധികാരി

കേരളവും യു.എ.ഇയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ച് ഉമ്മുൽ ഖുവൈൻ ഭരണാധികാരി

കേരളവും യു.എ.ഇയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ച് ഉമ്മുൽ ഖുവൈൻ ഭരണാധികാരി. മലയാളി സമൂഹത്തിന്റെ കഠിനാധ്വാനവും അർപ്പണേബാധവും യു.എ.ഇയുടെ വികസനത്തിൽ വലിയ പങ്കു വഹിച്ചതായും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഉമ്മുൽഖുവൈൻ ഭരണാധികാരിയുടെ പ്രതികരണം.

ഏറ്റവും വലിയ പ്രവാസി സമൂഹം എന്ന നിലക്ക് മലയാളികളോട് യു.എ.ഇക്കുള്ള ഹൃദയവായ്പ് വലുതാണെന്ന് യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ റാഷിദ് അൽ മുഅല്ല അഭിപ്രായപ്പെട്ടു. ഉമ്മുൽ ഖുവൈനിലെത്തിയ മുഖ്യമന്ത്രിയും സംഘവുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയോടും പ്രത്യേകിച്ച് മലയാളി സമൂഹത്തോടും യു.എ.ഇ പ്രകടിപ്പിക്കുന്ന സ്നേഹത്തിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു. ഹൃദ്യമായ വരവേൽപ്പാണ് മുഖ്യമന്ത്രിക്കും സംഘത്തിനും ലഭിച്ചത്. കേരളത്തിന്റെ സ്നേഹോപഹാരമായി ആറന്മുള കണ്ണാടി മുഖ്യമന്ത്രി ഉമ്മുൽ ഖുവൈൻ ഭരണാധികാരിക്ക് കൈമാറി.

കമല വിജയൻ, സ്പീക്കർ ശ്രീരാമകൃഷ്ണൻ, കോൺസുൽ ജനറൽ വിപുൽ, വ്യവസായ മന്ത്രി ഇ.പി ജയരാജൻ, അബ്ദുൽ വഹാബ് എം.പി, ഡോക്ടർ ഇളങ്കോവൻ, യൂസുഫലി എം.എ, ജോൺ ബ്രിട്ടാസ് എന്നിവരും സന്നിഹിതരായിരുന്നു.