LiveTV

Live

UAE

7,777 വജ്രങ്ങള്‍ പതിച്ച മോതിരം; വില 35 കോടി രൂപ

ഡല്‍ഹിയിലെ ലോട്ടസ് ടെന്പിളിന്റെ മാതൃകയിലാണ് ഈ മോതിരം. താമരയുടെ 27 ഇതളുകളില്‍ 7,777 ഫൈന്‍ കട്ട് ഡയമണ്ടുകള്‍ പതിച്ചിട്ടുണ്ട്. 49 ലക്ഷം ഡോളര്‍ അഥവാ 35 കോടി രൂപ വില വരും.

7,777 വജ്രങ്ങള്‍ പതിച്ച മോതിരം; വില 35 കോടി രൂപ

ഇന്ത്യയില്‍ നിന്നെത്തിയ ഒരു മോതിരമാണ് ഇപ്പോള്‍ ഷാര്‍ജയിലെ താരം. വാച്ച് ആന്‍ഡ് ജ്വല്ലറി മിഡിലീസ്റ്റ് പ്രദര്‍ശനത്തില്‍ എത്തിയ ഈ മോതിരത്തിന്റെ വില 35 കോടി രൂപയിലേറെ വരും. ഏറ്റവും കൂടുതല്‍ വജ്രങ്ങള്‍ പതിച്ച മോതിരം എന്ന നിലക്ക് ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട് ഈ ആഭരണം.

ഡല്‍ഹിയിലെ ലോട്ടസ് ടെമ്പിളിന്റെ മാതൃകയിലാണ് ഈ മോതിരം. താമരയുടെ 27 ഇതളുകളില്‍ 7,777 ഫൈന്‍ കട്ട് ഡയമണ്ടുകള്‍ പതിച്ചിട്ടുണ്ട്. 49 ലക്ഷം ഡോളര്‍ അഥവാ 35 കോടി രൂപ വില വരും. മുംബൈയിലെ ലക്ഷിക ജുവല്‍സാണ് ഉടമസ്ഥര്‍. ആദ്യമായാണ് ഈ കോടീശ്വരന്‍ മോതിരം ഇന്ത്യയില്‍ നിന്ന് കടല്‍ കടന്ന് വിദേശത്ത് വരുന്നത്. യു.എ.ഇയിലെ കെട്ടിടങ്ങളുടെ മാതൃകയിലും ഇത്തരം ആഭരണങ്ങള്‍ നിര്‍മിക്കാനാണ് ഇവരുടെ അടുത്ത നീക്കം. ആറ് മാസം മുന്പ് ഗിന്നസില്‍ ഇടം നേടിയ മോതിരം കോടികള്‍ നല്‍കി സ്വന്തമാക്കാന്‍ ആഭരണപ്രേമികള്‍ ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല.