LiveTV

Live

UAE

ഡല്‍ഹി ‘ലൗ ജിഹാദ്’ വിവാദം; പെണ്‍കുട്ടി അബൂദബിയില്‍ വിവാഹിതയായി  

ഡല്‍ഹി ‘ലൗ ജിഹാദ്’ വിവാദം; പെണ്‍കുട്ടി അബൂദബിയില്‍ വിവാഹിതയായി  

ഡല്‍ഹില്‍ നിന്ന് കാണാതായ മലയാളി പെണ്‍കുട്ടി അബൂദബിയില്‍ വിവാഹിതയായി. കാസര്‍കോട് സ്വദേശിയായ യുവാവുമായി അബൂദബി കോടതിയിലായിരുന്നു നിക്കാഹ്. പെണ്‍കുട്ടിയുടെ തിരോധാനം നാട്ടില്‍ ലൗ ജിഹാദായി വ്യാഖ്യാനിക്കപ്പെട്ടത് വിവാദത്തിന് ഇടയാക്കിയിരുന്നു.

ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥിനായിരുന്ന പെണ്‍കുട്ടി പ്രണയിക്കുന്ന യുവാവിനെ വിവാഹം കഴിക്കാനാണ് അബൂദബിയില്‍ എത്തിയതെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തട്ടികൊണ്ടു വന്നതെന്ന ആരോപണവും ലൗ ജിഹാദ് ആരോപണവും കുട്ടി നിഷേധിച്ചു. അബൂദബിയിലെ ഒരു മാളില്‍ ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശിയുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി കഴിഞ്ഞമാസം 24 ന് അബൂദബി ജുഡീഷ്യല്‍ വകുപ്പിലെത്തി ഇസ്‍ലാം സ്വീകരിച്ചതായി പ്രഖ്യാപനവും നടത്തി. നാട്ടില്‍ നിന്ന് അബൂദബിയിലെത്തിയ മാതാപിതാക്കള്‍ ഇവരെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നെങ്കിലും യുവതി വിസമ്മതിച്ചു. ഇതിനിടെ ഇന്ന് രാവിലെയാണ് നിക്കാഹിന് ആവശ്യമായ രേഖകളും സാക്ഷികളുമായി ഇരുവരും അബൂദബി ശരീഅ കോടതിയിലെത്തിയത്. ജഡ്ജിയുടെ കാര്‍മികത്വത്തിലായിരുന്നു ഇവരുടെ വിവാഹം.