LiveTV

Live

UAE

സ്വദേശിവത്കരണ നടപടികള്‍ക്ക് യു.എ.ഇയില്‍ മികച്ച പ്രതികരണം

ഫെഡറൽ സർക്കാറും പ്രാദേശിക സ്ഥാപനങ്ങളും സ്വദേശിവത്കരണത്തിനു വേണ്ട തുടർ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിസഭാ യോഗം നിർദേശിച്ചു.

സ്വദേശിവത്കരണ നടപടികള്‍ക്ക് യു.എ.ഇയില്‍ മികച്ച പ്രതികരണം

ഇരുപതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സ്വദേശിവത്കരണ നടപടികൾക്ക് ഊര്‍ജം പകരാനുള്ള യു.എ.ഇ പ്രഖ്യാപനത്തിന് സ്വദേശികൾക്കിടയിൽ മികച്ച പ്രതികരണം. സമയബന്ധിതമായി സ്വദേശിവത്കരണ പദ്ധതികൾ നടപ്പാക്കാനാണ് അധികൃതരുടെ നിർദേശം. നടപടി കള്‍ പ്രവാസികളെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.

യു.എ.ഇയിൽ സ്വദേശിവൽക്കരണം ഊർജിതമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. പത്തിന നിർദേശങ്ങളാണ് ഇതിനായി മന്ത്രിസഭാ യോഗം മുന്നോട്ടു വെച്ചത്. സ്വദേശിവൽക്കരണം സജീവമാക്കി നിലനിർത്താൻ സർക്കാർ ആവശ്യപ്പെട്ടു. ഫെഡറൽ സർക്കാറും പ്രാദേശിക സ്ഥാപനങ്ങളും സ്വദേശിവത്കരണത്തിനു വേണ്ട തുടർ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിസഭാ യോഗം നിർദേശിച്ചു.

ബാങ്കുകൾ, വ്യോമ മേഖല, ഇത്തിസാലാത്ത്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് മേഖലകളിൽ അടുത്ത മൂന്ന് വർഷത്തിനകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് തീരുമാനം. കൂടാതെ 18000 സ്വദേശി പൗരന്മാരെ ജോലിക്ക് പ്രാപ്തമാക്കുന്ന പരിശീലനങ്ങൾക്കായി 30 കോടി ദിർഹമിന്റെ ഫണ്ടിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. എണ്ണായിരം പേരെ സ്വകാര്യ മേഖലയിൽ നിയമിക്കാൻ വേണ്ട പരിശീലനത്തിനും പദ്ധതി തയാറാക്കും.

സ്വകാര്യ മേഖലയിൽ 160 തസ്തികകൾ സ്വദേശികൾക്ക് പരിമിതപ്പെടുത്തും. അഡ്മിനിസ്ട്രേഷൻ, സൂപ്പർവൈസിങ് തസ്തികകളാണ് ഇതിൽ കൂടുതൽ. സ്വകാര്യവത്കരണത്തിൽ പിന്നാക്കം നിൽക്കുന്ന സ്ഥാപനങ്ങൾ ഓരോ വർഷവും തോത് പൂർത്തീകരിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഉയർന്ന തസ്തികകളിൽ നാമമാത്രമായ ചലനം സൃഷ്ടിക്കും എന്നല്ലാതെ യു.എ.ഇ സ്വദേശിവത്കരണം പ്രവാസികളെ നേരിട്ട് ബാധിക്കാൻ ഇടയില്ല.