LiveTV

Live

UAE

ദുബൈ നഗരത്തെയും അബൂദബിയെയും ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതി വരുന്നു  

ദുബൈ നഗരത്തെയും അബൂദബിയെയും ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതി വരുന്നു  

ദുബൈ നഗരത്തെയും അബൂദബിയെയും ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതി വരുന്നു. നേരത്തേ പ്രഖ്യാപിച്ച ഇത്തിഹാദ് റെയില്‍വേ പദ്ധതിയുടെ രണ്ടാംഘട്ടമായാണ് ദുബൈ-അബൂദബി പാത യാഥാര്‍ഥ്യമാക്കുക.

4.4 ശതകോടി ദിര്‍ഹം ചെലവിലാണ് ദുബൈയെയും അബൂദബിയെയും ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതി വരുന്നത്. യു.എ.ഇയുടെ മുഴുവന്‍ എമിറേറ്റുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. ദേശീയ റെയില്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഇത്തിഹാദ് റെയില്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് തയ്യിബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്‍യാനും, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമും കൂടിക്കാഴ്ച നടത്തി. പദ്ധതി നടപ്പാക്കുന്നതിന്റെ നേട്ടങ്ങളെ കുറിച്ച് ഇരുവരും സംസാരിച്ചു. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ അടുത്തഘട്ടങ്ങള്‍.