LiveTV

Live

UAE

‘മണി എക്സ്ചേഞ്ചുകളെ പരിഗണിക്കും’; കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിലേക്ക് പണമയക്കാന്‍ ചര്‍ച്ചകള്‍ സജീവം 

‘മണി എക്സ്ചേഞ്ചുകളെ പരിഗണിക്കും’; കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിലേക്ക് പണമയക്കാന്‍ ചര്‍ച്ചകള്‍ സജീവം 

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിലേക്ക് യു.എ.ഇയിൽ നിന്ന് മണി എക്സ്ചേഞ്ചുകൾ മുഖേന പണമയക്കുന്നതു സംബന്ധിച്ച ചർച്ച സജീവം. ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കും എക്സ്ചേഞ്ചുകളുടെ കൂട്ടായ്മയായ ഫോറിൻ എക്സ്ചേഞ്ച് ആൻറ് റെമിറ്റൻസ് ഗ്രൂപ്പിലെ ഉന്നതരും തമ്മിൽ ആയിരുന്നു ചർച്ച.

പ്രവാസി ചിട്ടിയെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നീക്കം. ചർച്ച ഏറെ ക്രിയാത്മകവുമായിരുന്നുവെന്ന് ഡോ. തോമസ് ഐസക്ക്, എഫ്.ഇ.ആർ.ജി ചെയർമാൻ മുഹമ്മദ് അൽ അൻസാരി, സെക്രട്ടറിയും ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡിയുമായ അദീബ് അഹ്മദ് എന്നിവർ വ്യക്തമാക്കി. വിഷയത്തിൽ രണ്ടു മാസത്തിനകം തീരുമാനമുണ്ടാവുമെന്ന് ധനമന്ത്രി വെളിപ്പെടുത്തി. നിലവിൽ ഒമാനിലെ എക്സ്ചേഞ്ചുകൾ മുഖേന പ്രവാസി ചിട്ടിയിൽ നിന്ന് പണമയക്കുന്നതിന് ഒമാൻ സെൻട്രൽ ബാങ്കിന്റെ അനുമതിയുണ്ട്. യു.എ.ഇ സെൻട്രൽ ബാങ്കിന്റെ ഭാഗത്തു നിന്നും അനുകൂല നടപടി പ്രതീക്ഷിക്കുന്നതായി ധനമന്ത്രി വ്യക്തമാക്കി. നടപടിക്രമങ്ങൾക്കായി സംയുക്ത സമിതിക്ക് വൈകാതെ രൂപം നൽകും. പ്രവാസി ചിട്ടിയിലേക്ക് പണമെത്തിക്കുന്ന പ്രക്രിയയിൽ ഭാഗമാവുന്നതിൽ സന്തോഷമുണ്ടെന്ന് അദീബ് അഹ്മദ് വ്യക്തമാക്കി. ഉസാമ അൽ റഹ്മ, രാജീവ് റായ് പഞ്ചോളിയ, ഡോ. റാം ബുക്സാനി എന്നിവരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.