LiveTV

Live

UAE

സൗദിക്ക് യു.എ.ഇയുടെ ദേശീയ ദിനാശംസ

ബുർജ് ഖലീഫയിലും മറ്റും ചൊവ്വാഴ്ച സൗദി പതാക തെളിയുമെന്നും അധികൃതർ അറിയിച്ചു.

 സൗദിക്ക് യു.എ.ഇയുടെ ദേശീയ ദിനാശംസ

സൗദി ജനതക്ക് ദേശീയ ദിനാശംസകൾ നേർന്ന് യു.എ.ഇ നേതൃത്വം. ദുബൈ ഉൾപ്പെടെ പ്രധാന എമിറേറ്റുകളിലൊക്കെ സൗദി പതാക കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. സൗദി, യു.എ.ഇ ബന്ധത്തിൻെറ പ്രാധാന്യം വിളംബരപ്പെടുത്തുന്ന വിവിധ പരിപാടികളും തിങ്കളാഴ്ച നടക്കും.

യു.എ.ഇ പ്രസിഡൻറ് ശെെഖ് ഖലീഫാ ബിൻ സായിദ് ആൽ നഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരാണ് സൽമാൻ രാജാവിനെ ദേശീയ ദിന ഭാവുകങ്ങൾ അറിയിച്ചു.

രണ്ട് രാജ്യങ്ങളും ജനതയും തമ്മിൽ രൂപപ്പെടുത്തിയ ബന്ധം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ തന്നെ മുന്നോട്ടു പോകുമെന്ന് സേന്ദശത്തിൽ യു.എ.ഇ നേതാക്കൾ അറിയിച്ചു.

എല്ലാ വിമാനത്താവളങ്ങളിലും സൗദിയിൽ നിന്നുള്ള യാത്രക്കാരെ പ്രത്യേക സമ്മാനങ്ങൾ നൽകിയാണ് യു.എ.ഇ സ്വീകരിക്കുന്നത്. സൗദിയുടെ ചരിത്രം വിശദീകരിക്കുന്ന പ്രത്യേക പരിപാടികളാണ് യു.എ.ഇ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നത്.

സൗദി ജനതക്ക് ദേശീയദിന ഭാവുകങ്ങൾ നേർന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ പുറത്തിറക്കിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ്. ബുർജ് ഖലീഫയിലും മറ്റും ചൊവ്വാഴ്ച സൗദി പതാക തെളിയുമെന്നും അധികൃതർ അറിയിച്ചു.