LiveTV

Live

UAE

സെെനിക നടപടിയില്ല, ഇറാനെതിരെ ഉപരോധം ശക്തമാക്കിയേക്കുമെന്ന് അമേരിക്ക

സൈനിക നടപടിക്കു പകരം സമാധാനപരമായ പ്രശ്നപരിഹാരത്തിനായിരിക്കും അമേരിക്ക നീക്കം നടത്തുകയെന്ന് വ്യക്തമാക്കാനും അദ്ദേഹം മറന്നില്ല

സെെനിക നടപടിയില്ല, ഇറാനെതിരെ ഉപരോധം ശക്തമാക്കിയേക്കുമെന്ന് അമേരിക്ക

ഇറാനെതിരെ സൈനിക നടപടിക്ക് സാധ്യതയില്ലെന്ന സൂചന നൽകി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോപിയോ യു.എ.ഇയിൽ നിന്ന് മടങ്ങി. സമാധാനപരമായ പരിഹാരം എന്നതാണ് യു.എസ് ലക്ഷ്യമിടുന്നെതന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇറാന് മേൽ കടുത്ത സാമ്പത്തിക ഉപേരാധം ഏർപ്പെടുത്താൻ അമേരിക്ക ശ്രമം തുടങ്ങി.

രണ്ട് പ്രധാന എണ്ണ സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണം വിലയിരുത്താനും ഭാവി നടപടികൾ ആലോചിക്കാനുമാണ് മൈക് പോംപിയോ സൗദിയിലെത്തിയത്. അവിടെ നിന്നും അബൂദബിയിൽ എത്തിയ മൈക് പാേംപിയോ കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി ചർച്ച നടത്തി.

സൗദി ആക്രമണത്തെ തുടർന്ന് രൂപപ്പെട്ട സ്ഥിതിഗതികൾ തന്നെയാണ് യു.എ.ഇ നേതൃത്വവുമായി പോംപിയോ പ്രധാനമായും ചർച്ച ചെയ്തത്. ഇറാനെതിരായ അധിക ഉപേരാധ നടപടികൾക്ക് അമേരിക്ക അന്തിമ രൂപം നൽകി വരികയാണെന്ന് മൈക് പോംപിയോ വെളിപ്പെടുത്തി.

ഹിസ്ബുല്ല ഉൾപ്പെടെയുള്ള സംഘടനകൾക്ക് നൽകി വരുന്ന പിന്തുണ തുടരുന്ന സാഹചര്യത്തിലാണ് ഇറാനെതിരെ ഉപരോധം കർശനമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സൈനിക നടപടിക്കു പകരം സമാധാനപരമായ പ്രശ്നപരിഹാരത്തിനായിരിക്കും അമേരിക്ക നീക്കം നടത്തുകയെന്ന് വ്യക്തമാക്കാനും അദ്ദേഹം മറന്നില്ല. സൗദി അറേബ്യ ഉൾപ്പെടെ ഗൾഫിലെ സഖ്യരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും പോംപിയോ അറിയിച്ചു.